മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/അക്ഷരവൃക്ഷം/ഉന്മൂലനാശം

Schoolwiki സംരംഭത്തിൽ നിന്ന്
ഉന്മൂലനാശം

നേരം വെളുക്കുമ്പോൾ മുതൽ രോഗ പ്രതിരോധം എന്ന ഒറ്റ വാക്ക് നാം കേൾക്കുന്നത് എവിടെ തിരഞ്ഞാലും രോഗം വ്യാപിക്കുന്നെന്നാണ് കേൾക്കുന്നത് .മുറ്റത്തു പോലും ഇറങ്ങാൻ ഭയമാണ് .സ്രവത്തിലൂടെ പകരും ,ജലത്തിലൂടെ പകരും ,വായുവിലൂടെ പകരും ,ആരെങ്കിലും വിരോധമുണ്ടെങ്കിൽ മനപ്പൂർവം ജനൽ കമ്പിയിലോക്കെ കൊണ്ട് വയ്ക്കും ഇങ്ങനെ രോഗത്തിനു മുമ്പേ വ്യാപിക്കുന്നത് വ്യാജവാർത്തകളാണന്ന് നാം ആരുമറിയുന്നില്ല .വ്യാജ വാർത്തകൾ ചമയ്ക്കുന്നവർക്കു അപ്പപ്പോൾ കിട്ടുന്ന ഒരു ആത്മസംതൃപ്തി മാത്രമാണ് മുഖ്യം .ചാനലുകളിൽ വരുന്ന വാർത്തകളിലുമുണ്ട് വൈരുധ്യങ്ങൾ .മരണ നിരക്ക് ഒരേസമയം പല ചാനലിലും പലതായാണ് റിപ്പോർട്ട് ചെയ്യുന്നത് .ഇതോടൊപ്പം ട്രോൾ വീരന്മാരുടെ പ്രകടനങ്ങൾ വേറെയും .നാം അഭിമുഖീകരിക്കുന്നത് ഒരു വലിയ പ്രതിസന്ധിയെയാണെന്നു പലരും ചിന്തിക്കുന്നില്ല .അതിനു കാരണം മറ്റൊന്നുമല്ല .ഈ രോഗമൊന്നും എന്നെയോ എന്റെ കുടുംബത്തെയോ ബാധിക്കില്ലെന്ന ധാർഷ്ട്യം .തങ്ങളുടെ മാത്രം കരുത്ത് ...ബലം എന്നൊക്കെ പറഞ്ഞിരുന്ന പല വമ്പൻ രാജ്യങ്ങളും കോവിഡിന് മുന്നിൽ അടിയറവു വച്ച് തുടങ്ങി .ലോക് ഡൗൺ കഴിഞ്ഞു വീണ്ടും നാം സ്വൈര്യ ജീവിതം ആരംഭിക്കുമ്പോൾ എല്ലാ രാജ്യങ്ങളെയും ഇപ്പോഴത്തേതിനേക്കാൾ ശക്തമായി രോഗം ബാധിക്കുമെന്നാണ്‌ വിദഗ്ദ്ധാഭിപ്രായം.മനുഷ്യന്റെ നേട്ടങ്ങളൊക്കെ ഒരു നിസ്സാര അണുവിനാൽ ഉന്മൂലനാശം വരാനാവാം വിധി .എന്തുമാകട്ടെ വിധി നമ്മെ കീഴ്പ്പെടുത്തുന്ന വരെ ഭൂമിയോടൊപ്പം നിന്നു നമുക്ക് പൊരുതാം ഒരു സർവനാശത്തിൽ നിന്ന് നമുക്ക് രക്ഷ നേടാം .

ആഷ്‌ന പ്രമോദ്
7 ഇ മൗണ്ട് കാർമ്മൽ ഹൈസ്‌കൂൾ
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം