മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/അക്ഷരവൃക്ഷം/ആരോഗ്യരംഗത്തെ വെല്ലുവിളികൾ

Schoolwiki സംരംഭത്തിൽ നിന്ന്
ആരോഗ്യരംഗത്തെ വെല്ലുവിളികൾ

വിദ്യാഭ്യാസ രംഗത്ത് വളരെ മുൻപന്തിയിൽ എത്തിയ നാം ഇന്ന് ആരോഗ്യ രംഗത്ത് പുതിയ പല വെല്ലുവിളികളും നേരിട്ടുകൊണ്ടിരിക്കുകയാണ്. അടുത്തകാലത്തായി പുതിയ പല രോഗങ്ങളും നമ്മുടെ നാട്ടിൽ പടർന്നു പിടിച്ചു കൊണ്ടിരിക്കുകയാണ്. ഒരു രോഗം വന്നു കഴിഞ്ഞാൽ അതിന് അനുബന്ധമായി മറ്റു പല രോഗങ്ങളും പിന്നീട് വരുന്ന ഒരു അവസ്ഥ ഇപ്പോഴുണ്ട്. പഴയ കാലത്തും രോഗങ്ങൾ ഉണ്ടായിരുന്നു. പനി, ചുമ, ക്ഷയം, മലമ്പനി, മഞ്ഞപ്പിത്തം, വാതം, കോളറ തുടങ്ങിയ രോഗങ്ങളും അല്പംകൂടി ഭീകരമായ ഹൃദയാഘാതം, കാൻസർ തുടങ്ങിയവയും പണ്ടുമുതലേ നമ്മുടെ നാട്ടിൽ ഉണ്ടായിരുന്നതാണ്.ഈ രോഗങ്ങളെക്കുറിച്ച് ആളുകൾക്ക് പൊതുവെ ഒരു ധാരണയുണ്ട്. അവയുടെ ചികിത്സാ രീതികളെക്കുറിച്ചും ജനങ്ങൾക്ക് ഒരു ധാരണയുണ്ട്. എന്നാൽ പുതിയ രോഗങ്ങളുടെ സ്ഥിതി ഇതല്ല. ഓരോ വർഷവും പുതിയ പേരിൽ രോഗങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുകയാണ് ഇവയെ തടയുവാനുള്ള ഫലപ്രദമായ നടപടികൾ സ്വീകരിക്കുവാൻ നമുക്ക് കഴിഞ്ഞിട്ടുണ്ടോ എന്ന് സംശയമാണ്. രണ്ടുമൂന്ന് വർഷം മുമ്പ് നമ്മുടെ നാട്ടിൽ വ്യാപകമായി ഉണ്ടായ ചിക്കൻഗുനിയ എന്ന രോഗത്തിന്റെ കാര്യം നമുക്ക് ഇപ്പോഴും മറക്കാറായിട്ടില്ല.

ഒരു പ്രാവശ്യം ഈ രോഗം വന്നവർക്ക് പിന്നീടും അതുമായി ബന്ധപ്പെട്ട പല അസ്വസ്ഥതകളും ഉണ്ടാവുന്നുണ്ട്. ഡെങ്കിപ്പനി, നിപ്പാ എന്നീ പേരിലൊക്കെ പുതിയ പുതിയ രോഗങ്ങൾ ആവിർഭവിച്ചു കൊണ്ടിരിക്കുന്നു. ലോകം മുഴുവൻ വ്യാപകമായി പടർന്നു പിടിപെട്ട കോവിഡ് 19എന്ന കൊറോണ ജനസംഖ്യ പകുതി ആക്കിയിരിക്കുന്നു. ഈ മാരക വിപത്തിനെതിരെ ഉള്ള പ്രതിവിധികൾ ഒന്നും കണ്ടെത്തിയിട്ടുമില്ല. മരണ നിരക്ക് ഉയർന്നു കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിനെ ചെറുത്തു നിർത്താൻ ശുചിത്വം മാത്രമേ പരിഹാരം ഉള്ളു. സാനിറ്റൈസറും, മാസ്കും ഒക്കെ ഉപയോഗിച്ച് എപ്പോഴും വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിച്ചു സാമൂഹിക അകലം പാലിച്ചാലേ ഈ ലോകം മുഴുവൻ പിടിച്ചടക്കിയ ഈ വൈറസിനെ തടയാനാകൂ. ഈ രോഗത്തിന്റെ ഭീകരത അറിഞ്ഞിട്ടും അതിനെതിരെ പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകരും പോലീസും മറ്റു പ്രതിനിധികളുമാണ്‌ നമ്മുടെ സമ്പത്ത്. എന്നിരിന്നാലൂം ഇതിനെതിരെ കൃത്യമായ ഒരു പ്രധിവിധി നാം കണ്ടെത്തിയിട്ടില്ല. ഇവയുടെ പ്രതിരോധത്തിന് ഫലപ്രദമായ മാർഗങ്ങൾ സ്വീകരിച്ചില്ലെങ്കിൽ ഭാവിയിൽ നമ്മുടെ ആരോഗ്യ രംഗത്തിന് വലിയ ഭീഷണി ആയിരിക്കും എന്നുള്ളതിനു സംശയമില്ല.അതുകൊണ്ട് സാമൂഹിക അകലം പാലിച്ചു നമ്മുക്ക് ഈ രോഗത്തെ തടയാം .
ഐക്യമത്യം മഹാബലം.

മീനാക്ഷി എസ്
9 ജി മൗണ്ട് കാർമ്മൽ ഹൈസ്‌കൂൾ കോട്ടയം
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം