മോഡൽ ഇംഗ്ലീഷ് സ്കൂൾ തിരുവങ്ങാട്/അക്ഷരവൃക്ഷം/കോവിഡ്

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ്

മാർച്ച്‌ മാസത്തിലെ കൊല്ലപരീക്ഷയുടെ തയ്യാറെടുപ്പിലായിരുന്നു നമ്മൾ. ടീച്ചർ പെട്ടന്നു വന്നു പറഞ്ഞു. "സ്കൂൾ ഇന്നു മുതൽ അടക്കുകയാണ് ". കേട്ടപാടെ നമ്മൾ സന്തോഷം കൊണ്ട് തുള്ളിച്ചാടി. സ്കൂൾ അടക്കുന്നത് എന്തു കൊണ്ടാണ് എന്നൊന്നും മനസിലായില്ല. വീട്ടിൽ എത്തിയപ്പോൾ ഉമ്മയും ഉമ്മാമയും ഒക്കെ പറയുന്നത് കേട്ടു കടകളെല്ലാം അടക്കും, വാഹനമൊന്നും ഓടില്ല, ആർക്കും വീട്ടിൽ നിന്നും പുറത്തിറങ്ങാനൊന്നും പറ്റില്ല എന്നൊക്കെ.ഇപ്പോൾ ലോകം മുഴുവൻ കോവിഡ് തടയാൻ ലോക്ഡൗണായി. ആദ്യം 21ദിവസമായിരുന്നു ലോക്ഡൌൺ പ്രഖ്യാപിച്ചിരുന്നത്. വീട്ടിലിരുന്നു മടുത്ത നമ്മൾ കുട്ടികൾ ഏപ്രിൽ 14 ആവാൻ കാത്തിരിക്കുകയായിരുന്നു.അപ്പോഴാണ് രണ്ടാഴ്‌ചത്തേക്ക് ലോക്ഡൗൺ നീട്ടിയത്. നമ്മുടെ സുരക്ഷയ്ക്ക് വേണ്ടിയാണ് സർക്കാർ ലോക്ഡൗൺ തീരുമാനിച്ചിരുന്നത്. ഗവണ്മെന്റ് പറയുന്നത് അനുസരിച്ചു നമ്മൾ വീട്ടിൽ നിന്ന് പുറത്തിറങ്ങാതെ സാമൂഹ്യ അകലം പാലിച്ചു ആരോഗ്യത്തോടെ കഴിയണം. ഇനി ആവശ്യഘട്ടത്തിൽ പുറത്തിറങ്ങുകയാണെങ്കിൽ ഗ്ലൗസും മാസ്ക്കും ഉപയോഗിക്കണം. അതുപോലെ കൈകൾ രണ്ടും ഹാൻഡ് സാനിറ്റൈസർ ഉപയോഗിച്ച് വൃത്തിയാക്കുകയും വേണം. നമ്മുടെ സുരക്ഷയ്ക്ക് വേണ്ടി പ്രവൃത്തിക്കുന്ന ഡോക്ടർമാർ, നേഴ്‌സുകൾ, മറ്റു ആരോഗ്യപ്രവർത്തകർ, പോലീസുകാർ, മറ്റു സാമൂഹ്യപ്രവർത്തകർ എന്നിവരോടെല്ലാം എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. എത്രയും പെട്ടെന്ന് ലോകം പഴയത് പോലെ ആരോഗ്യത്തോടും സുരക്ഷിതത്തോടും മടങ്ങി വരാൻ നമ്മളെല്ലാരും ഒറ്റകെട്ടായി നിൽക്കണമെന്ന് ഈ കത്തിലൂടെ പറയാൻ ഞാൻ ആഗ്രഹിക്കുന്നു.

താനിയ നൗഫൽ
3A മോഡൽ ഇംഗ്ലീഷ് സ്കൂൾ തിരുവങ്ങാട്
തലശ്ശേരി സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം