മേനപ്രം എൽ പി എസ്/അക്ഷരവൃക്ഷം/ ഒരു വൈറസിന്റെ ആത്മകഥ

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു വൈറസിന്റെ ആത്മകഥ

ഞാൻ ഒരു കുഞ്ഞു* *വൈറസ്. നിങ്ങളെന്നെ കൊറോണ എന്ന്* *വിളിക്കുന്നു.*

  • ചൈനയിലെ വുഹാനിൽ* *നിന്നും പിറവിയെടുത്ത എനിക്ക് നിങ്ങളുടെ ലോക ആരോഗ്യ സംഘടന* *കൊവിഡ് 19 എന്ന പേരും നൽകിയിട്ടുണ്ട്.*
  • ചൈനയിൽ തുടങ്ങിയ എൻ്റെ സംഹാര* *താണ്ഡവം ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളിലും ഞാൻ നടത്തിയിട്ടുണ്ട്.* *ചൈനയിലും ,ഇറ്റലിയിലും, അമേരിക്കയിലും ,ഇറാനിലുമെല്ലാം ഞാൻ* *അർമ്മാദിച്ച് ആഹ്ലാദിച്ച് ഓടിനടന്നിട്ടുണ്ട്.*
  • ഞാൻ ഇപ്പോൾ* *ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും പിന്നെ നിങ്ങളുടെ കൊച്ചു കേരളത്തിലും എത്തി* *നിൽക്കുകയാണ്.*
  • നിങ്ങൾ മലയാളികളുടെ ശുചിത്വ ബോധവും, ആരോഗ്യ ശീലവും* *എനിക്കിവിടെ പടർന്നു പിടിക്കാൻ വിലങ്ങു തടിയാവുമോ എന്ന്* *ഒരൽപം ഞാനും സംശയിച്ചു പോയിരുന്നു.*
  • പക്ഷേ.., നിങ്ങൾ* *മലയാളികളുടെ എന്തിനെയും എതിർക്കുന്ന ഞാനെന്ന* *ഭാവം സമ്പർക്കത്തിലൂടെ പടരാനുള്ള വഴി എനിക്ക്* *തുറന്ന് തന്നു.*
  • ഞാൻ പിടിവിടില്ല എന്ന* *ബോധം വന്നപ്പോൾ നിങ്ങൾ നാട് ഗംഭീര ലോക്കിട്ട് പൂട്ടി.ആരും ഒരു* *കാരണവശാലും പുറത്തിറങ്ങരുതെന്ന നിയമം* *നിങ്ങൾ കുറച്ചൊക്കെ* *അനുസരിക്കാൻ തുടങ്ങിയപ്പോൾ ,നാട്ടിൽ* *മുഴുവൻ പടർന്ന് പിടിക്കാമെന്ന എൻ്റെ വ്യാമോഹത്തിന് വിലങ്ങിട്ടു.*
  • എന്നിട്ടും ഞാൻ അവിടെയും, ഇവിടെയും നിങ്ങളുടെ ചുറ്റും നിഴൽ* *പോലെ പിൻതുടരുന്നുണ്ട്.*
  • അതിസൂക്ഷ്മമായ ഞാൻ* *ഈ വലിയ ലോകത്തിൻ്റെ ആരോഗ്യത്തെയും, സമ്പദ് വ്യവസ്ഥയേയും ആകെ തകിടം* *മറിച്ചിട്ടിരിക്കുകയാണ്.*

ഞാൻ കാരണം ജീവൻ നഷ്ടപ്പെട്ടവരേക്കാൾ* *ജോലി നഷ്ടപ്പെട്ടവരാണധികവും.*

  • എന്താണ് എൻ്റെ പ്രഭാവ കാരണമെന്നറിയാൻ ശാസ്ത്രം ഇന്നും ഇരുട്ടിൽ തപ്പുകയാണ്.*

എൻ്റെ DNA യുടെ ഘടനയിലുള്ള മാറ്റങ്ങൾ മൂലം എനിക്കെതിരേ ഒരു* *വാക്സിൻ കണ്ടുപിടിക്കാൻ നിങ്ങൾക്ക് കഴിഞ്ഞിട്ടില്ല.* ദൈവത്തെ മറന്നവർ, എന്നെ ഭയന്ന്* *ദൈവത്തോട് കൂടുതൽ അടുക്കുന്നു.*

  • ഒരുപാട് ആചാരങ്ങളും, അഹങ്കാരങ്ങളും ഒഴിവാക്കപ്പെട്ടു.*
  • ലോകത്തിന് ഒരുപാട് മാറ്റം എന്നിലൂടെ* *കൈവന്നിട്ടുണ്ടിപ്പോൾ.*
  • നിങ്ങൾ എനിക്കെതിരേയുള്ള* *മരുന്നുകൾ കണ്ട് പിടിക്കുന്നത് വരേ ഞാൻ ഇവിടൊക്കെ തന്നെ യുണ്ടാവും.*

എന്ന് വിശ്വസ്ഥതയോടെ*

  • കൊറോണ*
ഹാതിംഅബ്ദുള്ള
2 എ മേനപ്രം എൽ പി എസ്
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ