മേനപ്രം എൽ പി എസ്/അക്ഷരവൃക്ഷം/ ഇന്ന് ലോകം അനുഭവിക്കുന്ന ദുരന്തം

Schoolwiki സംരംഭത്തിൽ നിന്ന്
ഇന്ന് ലോകം അനുഭവിക്കുന്ന ദുരന്തം
ഒരു ദിവസം വൈറസ് എന്ന മഹാമാരി നമ്മെ തേടിയെത്തി. വൈറസ് ആദ്യം ചൈനയിലാണ് സ്ഥിരീകരിച്ചത്. 2019 ഡിസംബറിൽ ആണ് ആ രോഗം കേരളത്തിൽ പടർന്നു തുടങ്ങിയത്. വൈറസ് നമ്മളെ തേടി ഇങ്ങോട്ട് വരില്ല, നമ്മൾ പുറത്ത് പോയി അതിനെ വരുത്തുകയാണ് ചെയ്യുന്നത്. അതിനാൽ അനാവശ്യമായി പുറത്തിറങ്ങരുത്.അവശ്യസാധനങ്ങൾ വാങ്ങാനായി മാത്രം ഇറങ്ങുക. വൈറസിന് കൊറോണ, കോവിഡ്-19 എന്നും ഒക്കെ ആണ് വിളിപ്പേര്. പുറത്ത് പോയി വന്നാൽ സോപ്പ് ഉപയോഗിച്ച് കൈ കഴുകണം. കൊറോണ കാരണം കുറെ പേർക്ക് രോഗം വന്നിട്ടുണ്ട്, മരിച്ചിട്ടുമുണ്ട്. ഈ അവസ്ഥയിൽ ഭക്ഷണം കിട്ടാതെ വലയുന്നവരും ഉണ്ട്. തലവേദന, ശ്വാസതടസ്സം എന്നിവയാണ് മുഖ്യലക്ഷണങ്ങൾ. തുമ്മുമ്പോൾ തൂവാലയോ തുണിയോ ഉപയോഗിച്ച് വായ പൊത്തണം. എപ്പോഴും വീട്ടിൽ ഇരിക്കാൻ ശ്രമിക്കുക. പത്രത്തിലൂടെയും മറ്റും പകരാൻ സാധ്യത ഉള്ളതിനാൽ പ്രത്യേക ശ്രദ്ധ വേണം. വീട്ടിൽ പച്ചക്കറി തോട്ടം നിർമ്മാണം, ശുചീകരണം എന്നിവയിൽ വ്യാപൃതരാവുക. പനിയോ ചുമയോ ഉണ്ടെങ്കിൽ ആശുപത്രിയിൽ പോകുക. മഹാമാരിയായ കോവിഡിന് വ്യാപിക്കാൻ അവസരം നല്കാതിരിക്കാം. നമുക്കൊരുമിച്ചു ശ്രമിക്കാം 
ജിയ കൃഷ്ണ പി
4 എ മേനപ്രം എൽ പി എസ്
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം