മെരുവമ്പായി യു പി എസ്‍‍/അക്ഷരവൃക്ഷം/പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി

രാവിലെ ഉണരുമ്പോൾ പക്ഷികളുടെ കളനാദവും പൂക്കളുടെ മനോഹാരിതയും ഇളംകാറ്റും പ്രകൃതിയെ അതിമനോഹരമാക്കുന്നു. പ്രകൃതിയുടെ വരദാനമായ ചക്കയും മാങ്ങയും യഥേഷ്ടം കായ്ചുനിൽക്കുന്നു. മഴ പെയ്തതിനാൽൽ മുല്ല വള്ളികൾ തളിർത്തു പൂത്തു നിൽക്കുന്നു. കൊറോണ വൈറസ് കാരണം ഫാക്ടറിയും വാഹനവും ഇല്ലാത്തതിനാൽ അന്തരീക്ഷ മലിനീകരണം ഗണ്യമായ രീതിയിൽ കുറഞ്ഞു. പക്ഷികൾ ആകാശത്ത് വർണ്ണ വസന്തം തീർക്കുന്നു. പച്ചപിടിച്ച പ്രകൃതി ഹായ്! ഇതെല്ലാം മനസ്സിന് കുളിർമ നൽകുന്നു. മലിനജലം ഒഴുകുന്ന പുഴകളിലെല്ലാം തണ്ണീർ പോലുള്ള ശുദ്ധജലം ഒഴുകുന്നു. ആളുകൾ പുറത്തിറങ്ങാത്ത തിനാൽ പകർച്ചവ്യാധി കുറഞ്ഞു. എന്റെ പുഴക്കരയിൽ ഒരു മരമുണ്ട്. ആ മരത്തിന്റെ പുഷ്പത്തിന് കൊറോണാ വൈറസിന്റെ ആകൃതിയാണ്. ആ പൂവിനെ ഞങ്ങൾ കൊറോണ പേരുനൽകി.എല്ലാവർക്കും ഇതൊരു നല്ല അനുഭവമാണ് എനിക്കും.

റിഫ്ദ നഈമ കെ
5 A മെരുവമ്പായി എം യു പി സ്കൂൾ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ