മൂത്തേടത്ത് എച്ച് എസ്സ് തളിപ്പറമ്പ്/അക്ഷരവൃക്ഷം/ഒരു പഠനയാത്ര

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു പഠനയാത്ര
          ഹായ്! ഇന്ന് ഗോകുലിന്  വളരെ പ്രിയപ്പെട്ട ദിവസമാണ് കാരണം ഇന്ന് സ്കൂളിൽനിന്ന് അതിരപ്പള്ളി യിലേക്ക് ടൂർ പോവുകയാണ്  അവൻ അതിരാവിലെ എഴുന്നേറ്റു വേഗം റെഡിയായി. അമ്മ സ്നാക്ക്സ് ഒക്കെ റെഡിയാക്കിയിരുന്നു.  അച്ഛൻ ഗോകുലിനെ  സ്കൂട്ടറിൽ സ്കൂളിൽ കൊണ്ടു വിട്ടു എട്ടുമണിക്ക് അവർ യാത്രയാരംഭിച്ചു പട്ടണവും ഗ്രാമപ്രദേശങ്ങളും  പിന്നിട്ട്  ബസ് വനപാതയിലേക്ക് പ്രവേശിച്ചു എവിടെ നോക്കിയാലും മരങ്ങളും പൂക്കളും മാത്രം. കുട്ടികൾക്ക് വലിയ സന്തോഷമായി. പാട്ടും  കളികളുമായി അവർ യാത്ര തുടർന്നു അതിരപ്പള്ളിയിൽ എത്തി ബസ്സിൽ നിന്ന് ഇറങ്ങി കാട്ടുപാതയിലൂടെ ഇറക്കമിറങ്ങി  വെള്ളച്ചാട്ടത്തിനു സമീപം എത്തി. ഹായ് എത്ര മനോഹരമായ കാഴ്ചകൾ ബാഹുബലി ഷൂട്ട് ചെയ്തത് ഇവിടെയാണ് എന്ന് ആരോ പറഞ്ഞു. കുട്ടികൾക്ക് ആവേശമായി. കുറെ കഴിഞ്ഞപ്പോൾ എല്ലാവർക്കും വിശന്നു തുടങ്ങി. സ്നാക്സ് കഴിച്ചു കൊള്ളാൻ അനിത ടീച്ചർ പറഞ്ഞു. ഗോകുലും  മനു വും ഒരുമിച്ചാണ് ഭക്ഷണം കഴിക്കുവാൻ ഇരുന്നത്. മരത്തണലിലിരുന്ന് അവർ ഭക്ഷണപ്പൊതികൾ എടുത്തു. ഗോകുലിന്റെ  പൊതിയിൽ  പഴം വേവിച്ചതും മനുവിന്റെ ബാഗിൽ  ബിസ്ക്കറ്റും ആണ് ഉണ്ടായിരുന്നത്. കഴിച്ചു കഴിഞ്ഞപ്പോൾ ഗോകുൽ  പഴത്തൊലി പൊന്തക്കാട്ടിൽ വലിച്ചെറിഞ്ഞു.  മനു ബിസ്ക്കറ്റ് കവർ കുറ്റിക്കാട്ടിൽ കളയുന്നത് കണ്ട് ഗോകുൽ പറഞ്ഞു "മനു അത് അവിടെ എറിയരുത്"  " അതെന്താ നീ എറിഞ്ഞല്ലോ"  അപ്പോൾ ഗോകുൽ പറഞ്ഞു "പ്ലാസ്റ്റിക് വലിച്ചെറിയാൻ പാടില്ല. എന്റെ അച്ഛൻ എന്നോട് പറഞ്ഞിട്ടുണ്ട്. ഞാൻ എറിഞ്ഞത്  തൊലിയാണ് അത് കുഴപ്പമില്ല". മനു പിന്നെയും സമ്മതിച്ചില്ല അവസാനം  തർക്കം ടീച്ചറുടെ അടുത്തെത്തി.  "ഗോകുൽ പറഞ്ഞത് ശരിയാണ് ".  ടീച്ചർ കുട്ടികൾ എല്ലാവരോടുമായി പറഞ്ഞു. "പ്ലാസ്റ്റിക് മണ്ണിൽ എത്ര കാലം കിടന്നാലും അലിഞ്ഞു ചേരില്ല പ്ലാസ്റ്റിക് വലിച്ചെറിയുന്ന ശീലം പ്രകൃതിക്ക് ഏറ്റവും വലിയ ഭീഷണിയാണ് കാടും പുഴയും മണ്ണും സസ്യങ്ങളും മറ്റു ജീവജാലങ്ങളും എല്ലാം നശിക്കാൻ കാരണമാകും അതുകൊണ്ടാണ് നമ്മുടെ സർക്കാർ  പ്ലാസ്റ്റിക് ക്യാരി ബാഗുകൾ നിരോധിച്ചത്. നമ്മളോരോരുത്തരും പ്ലാസ്റ്റിക് ഉപയോഗം പരമാവധി കുറയ്ക്കണം. ഗോകുലിന്റെ  പ്രവർത്തിയിലും ഒരു തെറ്റുണ്ട് ജൈവാവശിഷ്ടങ്ങൾ ആണെങ്കിലും വെറുതെ  വലിച്ചെറിയാൻ പാടില്ല. അത് രോഗങ്ങൾ  പടരാൻ  കാരണമാകും. ഭക്ഷണാവശിഷ്ടങ്ങൾ വേസ്റ്റ് ബോക്സുകളിൽ ഇടണം.  ഇത്തരം ആരോഗ്യ ശീലങ്ങളിലൂടെ നിങ്ങൾ കുട്ടികൾ മറ്റുള്ളവർക്കും മാതൃകയാവണം" പുഴയോരത്തും തുടർന്ന്   വാട്ടർ തീം പാർക്കിലും കളികളും ആഘോഷവും ഒക്കെ കഴിഞ്ഞു തിരികെ ബസ്സിൽ കയറി മടക്കയാത്ര ആരംഭിച്ചു. തിരികെ വീട്ടിൽ എത്തുമ്പോഴും ഗോകുലിന്റ  മനസ്സിൽ ടീച്ചർ പറഞ്ഞ ആരോഗ്യശീലങ്ങൾ  മായാതെ കിടന്നു. 
നന്ദകിഷോർ പി
5 ബി മൂത്തേടത് ഹയർ സെക്കന്ററി സ്കൂൾ തളിപ്പറമ്പ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ