മുഴപ്പാല എൽ പി എസ്/അക്ഷരവൃക്ഷം/കോവിഡ് എന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് എന്ന മഹാമാരി

കോവിഡ് എന്നൊരു രോഗം വന്നു
നമ്മുടെ ഇന്ത്യാ രാജ്യത്തും
ഇറ്റലി ചൈന യുഎസ് സ്പെയിനും
ലോകം മുഴുവൻ കൊറോണ എത്തി
ചൈനയിൽ നിന്നും വന്നൊരു കോവിഡ്
ലോകത്താകെ പടർന്നല്ലോ...
ലോക്ഡൗൺ ചെയ്തു സുരക്ഷിതമാക്കീടാൻ
മോഡി പിണറായി സർക്കാരും
യുഎസ്സിൽ കടുവക്കും കോവിഡ് വന്നു
ആശങ്കയിലായ് നാമെല്ലാം
കൊറോണ കുറഞ്ഞിടാൻ ജാഗ്രത പാലിക്കാം
വീട്ടിലിരിക്കാം സുരക്ഷിതരായി
നന്ദി പറയാമീ ആരോഗ്യദിനമിതിൽ
നഴ്സിനും ആരോഗ്യപ്രവർത്തകർക്കും ...
കൊന്നീടാം കോവിഡിനെ
അകന്നീടാം അകലം പാലിച്ചീടാം
പ്രാർത്ഥന കൈമുതലാക്കീടാം
നാളത്തെ നല്ലൊരു ലോകത്തിനായ് ...

ഹലീസഫസ്ന പി.എം
നാലാം തരം മുഴപ്പാല എൽ.പി
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത