മുള്ളൂൽ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കോഴിയമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
കോഴിയമ്മ

ഒരിടത്തൊരിടത്ത് ഒരു അമ്മക്കോഴിയും മക്കളും ഉണ്ടായിരുന്നു. എല്ലാ ദിവസവും അവർ തീറ്റ തേടി ഇറങ്ങും. പിങ്കിക്കോഴിക്ക് നാല് മക്കളാണ്. ഒരു ദിവസം സന്ധ്യയ്ക്ക് മക്കൾ നാല് പേരും തീറ്റ തേടി നടക്കുകയായിരുന്നു. പെട്ടെന്ന് ഒരു ശബ്ദം കേട്ട് അമ്മക്കോഴി നോക്കിയപ്പോൾ അതാ ഒരു കുറുക്കൻ പമ്മി പമ്മി തന്റെ മക്കളുടെ നേർക്ക് വരുന്നു. അമ്മക്കോഴി പേടിച്ചു പോയി. അവൾ പെട്ടെന്ന് തന്നെ തന്റെ മക്കളുടെ അടുത്തെത്തി. അമ്മക്കോഴി തന്റെ ചിറകുകൾ വിരിച്ച് എല്ലാ കുഞ്ഞുങ്ങളെയും അതിനുള്ളിലാക്കി. എന്നിട്ട് ഉച്ചത്തിൽ ശബ്ദമുണ്ടാക്കി. ശബ്ദം കേട്ട് കോഴിയമ്മയുടെ ഉടമസ്ഥൻ ഓടി വന്നു. കുറക്കന് രക്ഷപ്പെടാൻ കഴിയും മുൻപ് ഉടമസ്ഥൻ എത്തി പൊതിരെ തല്ലും കിട്ടി. അങ്ങനെ അമ്മക്കോഴിയും മക്കളും രക്ഷപ്പെട്ടു. പിന്നീട് ഒരിക്കലും ഒരു കുറുക്കനും അതുവഴി വന്നില്ല. അമ്മക്കോഴിയും മക്കളും സന്തോഷത്തോടെ ജീവിച്ചു. ദേവനന്ദ പ്രശാന്ത്.

ദേവനന്ദ പ്രശാന്ത്
4 മുള്ളൂൽ എൽ പി
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ