മുയിപ്ര എൽ .പി. സ്കൂൾ/അക്ഷരവൃക്ഷം/പരിസ്ഥിതി മലിനീകരണം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി മലിനീകരണം


പണ്ട്കാലം മുതൽ നമ്മുടെ പൂർവികർ ശുചിത്വത്തിൻ്റെ കാര്യത്തിൽ ഏറെ ശ്രദ്ധയുള്ളവരായിരുന്നു. എന്നാൽ ആരോഗ്യ വിദ്യാഭ്യാസ മേഖലകളിൽ ഏറെ മുൻപിൽ നിൽക്കുന്ന നാം ഇന്ന് ശുചിത്വത്തിൻ്റെ കാര്യത്തിൽ പുറകിലാണ്. വ്യക്തി ശുചിത്വത്തിൽ ഏറെ പ്രാധാന്യം കല്പിക്കുന്ന മലയാളി പരിസര ശുചിത്വവും പൊതു ശുചിത്വവും മറക്കുന്നു. ആ വർത്തിച്ചു വരുന്ന പകർച്ച വ്യാധികൾ നമ്മുടെ ശുചിത്വമില്ലായ്മയ്ക്ക് കിട്ടുന്ന പ്രതിഫലമാണെന്ന് തിരിച്ചറിയണം. മാലിന്യ മുക്തമാക്കാൻ വ്യക്തി ശുചിത്വം മാത്രം പോരാ. ഗൃ ഹ ശുചിത്വം., പരിസര ശുചിത്വം, സ്ഥാപന ശുചിത്വം, പൊതു ശുചിത്വം , സാമൂഹ്യ ശുചിത്വം എന്നിങ്ങനെ എല്ലാ വിഭാഗ ജനങ്ങളും ശുചിയാക്കിയാൽ മാത്രമേ നമ്മുടെ നാട് ശുചിത്വ സുന്ദര നാടായി മാറുകയുള്ളൂ.

ദേവനന്ദ . എസ്
3 മുയിപ്ര എൽ .പി. സ്കൂൾ
തോടന്നൂർ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Noufalelettil തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ