സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
   മരുന്നാംപൊയിൽ എൽ പി എന്ന പ്രാദേശിക നാമത്തിൽ അറിയപ്പെടുന്ന ഈ സ്കൂൾ മുയിപ്പോത്ത് ഹിന്ദു ബോയ്സ് ,മുയിപ്പോത്ത് എയ്ഡഡ് എലിമെന്ററീ സ്കൂൾ എന്നീ നാമങ്ങളിൽ നിന്ന് രൂപാന്തരംപ്രാപിച്ച ഇന്ന് സർക്കാർ രേഖകളിൽ മുയിപ്പോത് എൽ പി സ്കൂൾ എന്നറിയപ്പെടുന്നു.
   പയോളി ചെറിയ കുഞ്ഞൻ നായർ എന്ന മാന്യ ദേഹമാണ് 1860ൽ ഈ സ്കൂൾ സ്ഥാപിച്ചത്.മലബാർ ഡിസ്ട്രിക്ട് ബോർഡിന് കീഴിൽ പാലേരി ഗവണ്മെന്റ് എൽ പി സ്കൂളിൽ അധ്യാപകനായിരുന്നു ശ്രീ ചെറിയ കുന്നഹൻ നായർ. ഈ പ്രദേശത്തെ ജനതയുടെ സ്വപ്നങ്ങളെ അക്ഷരങ്ങളും വാക്കുകളുമാക്കി മാറ്റിയത് അദ്ദേഹത്തിന്റെ സേവനങ്ങളാണെന്നത് സ്മരണീയമാണ്.ചെറുവണ്ണൂരിൽ കാക്കറ മുക്കിലെ ചെറുവണ്ണൂർ നോർത്ത് മാപ്പിള എൽ പി സ്കൂളും സ്ഥാപിച്ചത് ഈദ്ദേഹമാണ്.അദ്ദേഹത്തിന്റെ മകൻ കെ പി കുഞ്ഞിരാമൻ നായരും പീന്നീട് ശ്രീമതി പാർവതി അമ്മയും അതിന് ശേഷം അവരുടെ മകനായ ശ്രീ ഇ പ്രസന്നനും മാനേജരായി.
   രേഖകൾ ലഭ്യമല്ലെങ്കിലും ഈ സ്ഥാപനത്തിനടത്തായി ഹരിജനങ്ങൾക്ക് മാത്രമായി ഒരു വിദ്യാലയം സ്ഥിതി ചെയ്തിരുന്നത്രെ.അവിടത്തെ അദ്ധ്യാപകർ ശ്രീമന്മാർ പാറത്തൊടി രാമൻ നായർ,തെക്കേവീട്ടിൽ അച്യുതൻ നായർ,തച്ചറോത്ത് ചങ്ങരൻ എന്നിവരായിരുന്നു.പഞ്ചമം സ്കൂൾ എന്ന പേരിലായിരുന്നു ഇത് അറിയപ്പെട്ടിരുന്നത്

.ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായുണ്ടായ അവബോധത്തിന്റെ ഫലമായി പഞ്ചമം സ്കൂളിലെ കുട്ടികളെ മുഴുവൻ മരുന്നാം പോയിൽ സ്കൂളിൽ എത്തിച്ച സാമൂഹ്യ വിദ്യാഭ്യാസത്തിൽ പങ്കാളികളാക്കി.