മുതുകുറ്റി യു പി സ്കൂൾ/അക്ഷരവൃക്ഷം/വെള്ളരിപ്രാവും കൊറോണയും

Schoolwiki സംരംഭത്തിൽ നിന്ന്
വെള്ളരിപ്രാവും കൊറോണയും

വെള്ളരിപ്രാവും കുഞ്ഞുങ്ങളും കൂടി മുറ്റത്തുകൂടി നടക്കുകയാണ്. ആ സമയം കുഞ്ഞിപ്രാവുകൾ അമ്മയോട് ചോദിക്കുകയാണ്. അമ്മേ എന്താണ് മനുഷ്യരെല്ലാം വീടിനകത്ത് കൂടിയിരിക്കുന്നത്. ആരും പുറത്തിറങ്ങുന്നത് കാണുന്നില്ലല്ലോ. എന്തു പറ്റി അമ്മേ ?. അപ്പോൾ അമ്മപ്രാവ് പറയുകയാണ് മക്കളേ കൊറോണ ...... കൊറോണ എന്ന മഹാവ്യാധി ഭൂമിയിൽ പടരുകയാണ്. ലോകം മുഴുവനും അത് നശിപ്പിക്കുകയാണ് മക്കളേ. മനുഷ്യന്മാരോക്കെ വീടിനകത്ത് കൂടി കൊറോണയിൽ നിന്ന് രക്ഷപ്പെടുവാനായിക്കൊണ്ട് കൈയും കാലും സോപ്പിട്ടുകൊണ്ട് ശുദ്ധമായി ഇരിക്കുകയും പുറത്തിറങ്ങാതെ ലോക്‌ഡോൺ എന്ന അവസ്ഥയിൽ നിൽക്കുകയാണ് മക്കളേ കൊറോണ പിടിപെട്ട് രാജ്യങ്ങളിൽ അനേകം മരണം നടക്കുകയാണ് . മക്കളേ നമ്മളും ശ്രദ്ധിക്കുക. നാളെ കൊറോണ നമ്മളെ പിടിക്കാതിരിക്കാൻ നമ്മളും വൃത്തിയിലും വെടുപ്പോടും കൂടി നടക്കണം .
 

ദേവനന്ദ കെ
6 മുതുകുറ്റി യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Ebrahimkutty തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ