മുതുകുറ്റി യു പി സ്കൂൾ/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി സംരക്ഷണം

പലതരത്തിലുള്ള സസ്യങ്ങളും ജന്തുജാലങ്ങളും ഒക്കെ നിറഞ്ഞതാണ് ലോകം. പരിഷിതിയെ സംരക്ഷിക്കേണ്ടത് ലോകത്തിലെ എല്ലാ പൗരന്മാരുടെയും ഉത്തരവാദിത്തമാണ്. എന്നാൽ ജനങ്ങൾ ചെയ്യുന്നത് ക്രൂരതയാണ്. മരങ്ങൾ നശിപ്പിക്കുക , കുന്നിടിക്കുക , വയൽ നികത്തുക , എന്നിവ കൊണ്ട് ഉണ്ടാകുന്നത് വൻ ദുരന്തങ്ങളാണ്. മരങ്ങൾ നശിപ്പിക്കുന്നതുമൂലം ഓക്സിജന്റെ അളവ് അന്തരീക്ഷത്തിൽ കുറയുകയും കാർബൺ ഡൈ ഓക്സയിഡിന്റെ അളവ് കൂടുകയും ചെയ്യുന്നു. അങ്ങനെ ആഗോളതാപനം ഉണ്ടാകുന്നു. ഇത് മൂലം മഞ്ഞു മലകൾ ഉരുകുകയും പ്രളയം , വെള്ളപ്പൊക്കം , സുനാമി , ഭൂകമ്പം , എന്നിങ്ങനെയുള്ള വൻ ദുരന്തങ്ങൾ ഉണ്ടാകുന്നു. ഫാക്ടറികളിൽ നിന്ന് അമിതമായി പുറത്തു വരുന്ന വാതകങ്ങൾ പരിസ്ഥിതിയെ മാലിന്യമാക്കുന്നു. ടയർ , പാത്രങ്ങൾ , ചിരട്ടകൾ എന്നിവ കൂട്ടിയിട്ട സ്ഥലങ്ങളിൽ ഏലി പോലെയുള്ള ജീവികൾ മൂത്രമൊഴിക്കുകയും കാഷ്ടിക്കുകയും ചെയ്യുന്നു. അങ്ങനെ എലിപ്പനി , മലമ്പനി ,എന്നിങ്ങനെയുള്ള പലതരം രോഗങ്ങളും ഉണ്ടാകുന്നു. അതുകൊണ്ട് ദയവ് ചെയ്ത് നിങ്ങൾ മരങ്ങൾ നശിപ്പിക്കാതെ വയൽ നികത്താതെ കുന്നിടിക്കാതെ നിൽക്കുക. അങ്ങനെ ശുദ്ധവായു ശ്വസിക്കുകയും ജൈവവൈവിധ്യമാർന്ന ഭക്ഷണം കഴിക്കുകയും ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുക.

ഫാത്തിമ കെ
4 മുതുകുറ്റി യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Ebrahimkutty തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം