മുണ്ടേരി ഈസ്റ്റ് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/വൃക്ഷത്തെ സ്നേഹിച്ച കുട്ടി

Schoolwiki സംരംഭത്തിൽ നിന്ന്
വൃക്ഷത്തെ സ്നേഹിച്ച കുട്ടി

ഒരു ഗ്രാമത്തിൽ 'അമ്മു 'എന്ന് പേരുള്ള പെൺകുട്ടി ഉണ്ടായിരുന്നു. അമ്മയില്ലാത്ത അവൾ തന്റെ വയസ്സായ മുത്തശ്ശിയുടെയും മുത്തച്ഛന്റെയും കൂടെയാണ് വളർന്നത്. അമ്മ ഇല്ലാത്ത കുറവൊന്നും അവർ അവളെ അറിയിച്ചിരുന്നു. മുത്തച്ഛന്റെയും മുത്തശ്ശിയുടെയും ലാളനയോട് കൂടി വളർന്ന അവൾ സഹജീവികളോടും വൃക്ഷങ്ങളോടും കരുണ കാണിക്കുന്നവളായിരുന്നു. അവൾ രാവിലെ ഉണരുന്നത് തന്നെ മരങ്ങളോട് സുമസാരിച്ചുകൊണ്ടാണ്. അവൾ എല്ലാ ദിവസവും എന്തെങ്കിലും ഒക്കെ ആയി നട്ടുപിടിപ്പിക്കും. അവൾക്ക് കൂടുതൽ ഇഷ്‌ടം വീട്ടുമുറ്റത്തുള്ള ഞാവൽ മരത്തെയാണ്. അവൾക്കാകെ ഉണ്ടായിരുന്ന ഒരു കൂട്ടുകാരിയാണത്. അവർ പകലന്തിയോളം സന്തോഷങ്ങൾ നുകർന്നു പാടും. ഒരു ദിവസം തന്റെ അച്ഛന്റെ കത്ത് വന്നു. അമ്മുവിനെ സിംലയിലേക്ക് കൊണ്ടുപോകുന്ന കാര്യം മുത്തശ്ശി പറയുന്നത് അമ്മു കേട്ടു. താൻ ജീവനേക്കാൾ സ്‌നേഹിച്ച ഈ നാടിനെ വിട്ട് അവൾക്ക് എങ്ങോട്ടും പോകണ്ടായിരുന്നു. ഞാവൽ മരത്തോട് സങ്കടം പറഞ്ഞു കരയാൻ തുടങ്ങി. അതിന്റെ ചുവട്ടിലിരുന്ന് അറിയാതെ മയങ്ങിപ്പോയി. നേരം ഇരുട്ടിത്തുടങ്ങി. പല ശബ്ദങ്ങളും ചെവിയിൽ ഉയർന്നു പൊങ്ങുന്നു. അതൊന്നും വക വയ്ക്കതെ അവൾ അങ്ങനെ നടന്നു. എവിടേക്കെന്നില്ലാത്ത യാത്ര. നടന്നു നടന്നു ഭയാനകമായ കാട്ടിലെത്തി. അവൾ നല്ലവണ്ണം മനസ്സിന് കരുതൽ കൊടുത്തു. ഈ ജീവികളും മരങ്ങളുമെല്ലാം നമ്മുടെ മനസ്സിന് ആനന്ദം പകർന്നു നൽകുന്നു. അത് തല്ലിക്കെടുത്തുന്നത് മനുഷ്യനാണ്. അങ്ങനെ പരാതികളോടു പരിവെട്ടങ്ങള്ളോടും കൂടി അമ്മു യാത്ര പറഞ്ഞു വീട്ടിലേക്ക് മടങ്ങി. വീട്ടിലെത്തിയപ്പോഴാണ് അറിയുന്നത്. സിംലയിലേക്ക് പോകുന്ന പറഞ്ഞു മുത്തശ്ശി അവളെ കളിപ്പിച്ചതാണെന്ന്. അമ്മു സന്തോഷം കൊണ്ട് തുള്ളിചാടി. മുത്തശ്ശിയെ വാരിപ്പുനർന്നു. സന്തോഷം കൊണ്ട് അവൾ കരഞ്ഞു. അവളുടെ കണ്ണുനീർ പൂമ്പടിയായ് മരങ്ങളെ ചിത്രീകരിച്ചു.

മുഹമ്മദ്‌ റിസാൻ. പി
4 എ മുണ്ടേരി ഈസ്റ്റ്‌ എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ