മുട്ടാർ സെൻറ് ജോർജ് എൽ പി എസ്/അക്ഷരവൃക്ഷം/കണ്ണീരിന്റെ ലോക്ഡൗൺ
കണ്ണീരിന്റെ ലോക്ഡൗൺ
അന്നന്ന് അധ്വാനിച്ച് ആ പണം കൊണ്ടുമാത്രം ജീവിക്കുന്ന ഒരു തൊഴിലാളിയാണ് രാജു.രോഗിയായ ഭാര്യയും മൂന്നു വയസ്സുകാരിയായ മകളുംഅടങ്ങുന്നതാണ് രാജൂവിന്റെ കൂടുംബം.വീട്ടു ചെലവിനും ഭാര്യയുടെ ചികിത്സയ്‌ക്കും തികയില്ല രാജുവിന്റെ വരുമാനം.ബുദ്ധിമുട്ടുകൾക്കിടയിലും നല്ല നാളുകൾ വരുമെന്ന പ്രതീക്ഷയിൽ മുന്നോട്ടു പോകുമ്പോഴാണ് കൊറോണ ഒരു മഹാവിപത്തായി വരുന്നത്.രാജ്യം മുഴുവൻ ലോക്ഡൗണിലായി.ജോലിയില്ല വരുമാനമില്ലാതെ ഭക്ഷണത്തിനുപോലും രാജു ബുദ്ധിമുട്ടിത്തുടങ്ങി.ഭാര്യയുടെ മരുന്നിനും കാശില്ലാതെ വന്നു.പരിചയക്കാരിൽ നിന്നൊക്കെകടം വാങ്ങി മരുന്നു വാങ്ങി നൽകി. ഒരു ദിവസം രാത്രി ഭാര്യയുടെ അസുഖം കലശലായി.ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ പലരേയും വിളിച്ചു. അവർ ഒഴിഞ്ഞു മാറി, അവർക്കറിയാമായിരുന്നു രാജുവിന്റെ കൈയിൽ കാശ് ഇല്ലെന്ന്.ആശുപത്രിയിൽ എത്തിയപ്പോൾ ഏറെ വൈകിപ്പോയി.രാജുവിന് ഭാര്യയെ നഷ്ടപ്പെട്ടു.മകൾക്ക് അമ്മയുടെ കരുതലും സ്‌നേഹവും.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തലവടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തലവടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- ആലപ്പുഴ ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ