മുക്കോത്തടം എൽ പി സ്കൂൾ കോറോം/അക്ഷരവൃക്ഷം/കോവിഡ് 19 - ലോകത്തെ വിറപ്പിക്കുന്ന മഹാമാരി !!

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് 19 - ലോകത്തെ വിറപ്പിക്കുന്ന മഹാമാരി !!      
     ചൈനയിലെ വുഹാനിൽ നിന്നും കണ്ടെത്തി. ഇറച്ചി മാർക്കറ്റിൽ നിന്നാണ് മനുഷ്യരിലേക്ക് പടർന്നു പിടിച്ചത് എന്നു കരുതുന്നു.2019 ഡിസംബർ 10 നാണ് ഈ രോഗം ആദ്യമായി സ്ഥിരീകരിച്ചത്. ഇവിടുന്നു നിന്ന് ഈ രോഗമുള്ളവർ മറ്റു രാജ്യങ്ങളിലേക്കു പോകുമ്പോൾ അവിടെയും രോഗം വരും. അങ്ങനെ ലോകത്ത് എല്ലായിടത്തും രോഗം എത്തി. രോഗമുള്ളവരുമായുള്ള സമ്പർക്കത്തിലൂടെ ഈ രോഗം പകരുന്നു. രോഗമുള്ളവർക്ക് ശ്വാസതടസ്സം, ചുമ, ജലദോഷം, പനി, എന്നീ രോഗങ്ങൾ ഉണ്ടാകും. രോഗം വന്നിട്ടും രോഗലക്ഷണങ്ങൾ കാണിക്കാത്തവരുണ്ട്.. ഒന്നര ലക്ഷത്തിലേറെ ആളുകൾ മരിച്ചു. 20 ലക്ഷത്തിലേറെ ആളുകൾ രോഗബാധിതരായി. ഇപ്പോഴും അതിവേഗത്തിൽ രോഗം പടരുന്നുണ്ട്. ഇപ്പോഴും നാശം വിതയ്ച്ചു കൊണ്ടിരിക്കുന്ന ഈ മഹാമാരിയെ തടഞ്ഞു നിർത്തുന്നതിനായി വ്യാപാര സ്ഥാപനങ്ങൾ, പൊതുഗതാഗത സംവിധാനങ്ങൾ എന്നിവ ലോകം മുഴുവൻ അടച്ചിട്ടിരിക്കുകയാണ്. വൈറസിന് ശരിയായ മരുന്ന് ഇതുവരെ കണ്ടു പിടിച്ചിട്ടില്ല. ഇതിനെ പ്രതിരോധിക്കാൻ രോഗമുള്ളവരുമായുള്ള സമ്പർക്കം ഒഴിവാക്കണം. മാത്രമല്ല കൈകൾ ഇടയ്ക്കിടെ സോപ്പിട്ടു കഴുകുകയും , മാസ്ക് ധരിക്കുകയും, സാമൂഹിക അകലം പാലിക്കുകയും ചെയ്യണം.
സാത്വിക് വിനോദ് .ടി.വി
2 B മുക്കോത്തടം എൽ.പി.സ്കൂൾ കോറോം.
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം