മീത്തലെപുന്നാട് യു.പി.എസ്/അക്ഷരവൃക്ഷം/പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി

പ്രകൃതീ ... --- നീ ഇത്രയും നിശബ്ദയായിരുന്നുവോ

നിൻ മേനിയിൽ ഇത്രയും വാസന മറഞ്ഞിരുന്നുവോ,

കേൾക്കാത്ത പാട്ടിൻ്റെ നിൻ സ്വരമിന്നു ഞാനറിയുന്നു

നിൻ വിരിമാറിൽ കരിഞ്ചായം തേൽക്കാനിന്നാരുമില്ല:

നിന്റെ ഗന്ധത്തിന് മായം കലർത്താനിന്നാരുമില്ല,

നിൻ ഹൃത്തിൽ കൂർത്ത മുനകളാൽ മാന്തി,

നിൻ രക്തം കുടിക്കുവാനി ന്നാരുമില്ല:

ഇന്നു ഞാനറിയുന്നു നിൻ നൊമ്പരം

തല ചായ്ച്ചീടട്ടേ മതി വരുവോളം

അനുഗ്രഹിച്ചീടണേ അമ്മേ

ശപിച്ചീടല്ലേ നിൻ മക്കളെ

എൻ കര ത്താൽ നിന്നെ പുൽകിടാം

മാറത്തെ മുത്തു പോൽ കാത്തു കൊള്ളാം

തെല്ലുമേ ഭയന്നീടാതെ

നിദ്രയിലാഴ്ന്നു കൊൾക

അമ്മേ - ...... പ്രകൃതി ---- ..
 

മിനർവ മധു
7 A മീത്തലെ പുന്നാട് യൂ. പി. സ്കൂൾ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത