എന്തിന് മനുഷ്യാ നിനക്കീ അഹങ്കാരം...?
വിറ്റും വാങ്ങിയും, പിടിച്ചും പറിച്ചും...
നീ നേടിയ പണമെവിടെ?
എവിടെ നിൻ സ്വാധീനവും അധികാരവും...?
ആണു വികീർണം കൊണ്ടു നാശം വിതയ്ക്കും
നിൻ ആയുധകൂമ്പാരമെവിടെ...?
ചെറു ആണു ഒന്നു താണ്ഡവം ആടിയപ്പോൾ
പോയി മറഞ്ഞുവോ നിൻ ധാർഷ്ട്യവും ദർപ്പവും...?
സ്വാതന്ദ്ര്യത്തിൻ വില നാം അറിഞ്ഞു
സ്വയം തടവിൽ കഴിഞ്ഞപ്പോൾ...
കൂട്ടിൽ അകപ്പെട്ട മറ്റു ജീവികളെ പോലെ
മനുഷ്യരെ കൂട്ടിൽ അടച്ചു കൊറോണയും..
തൊട്ടുകൂടാ, അടുത്തു നിന്നുകൂടാ...
അകലങ്ങളിൽ നിന്നു മിണ്ടുവാനും ഭയം.
തൻ സാന്നിധ്യത്താൽ ഭീതി ഉയർത്തിയ
കൊറോണയാം അണുവിനു മുന്നിൽ
ലോക ശക്തികൾ മുട്ടുമടക്കി.
ഏതിനെയും തോൽപ്പിക്കാൻ വെമ്പുന്ന മനുഷ്യാ...
തോൽപ്പിച്ചു നിന്നെ, ആണു ചെറുതൊന്ന്.
വലുതായ വലുതൊക്കെ നീ കീഴ്പ്പെടുത്തിയപ്പോൾ...
നിന്നെ കീഴ്‌പ്പെടുത്തി കൊറോണയും..