മാർ ബേസിൽ എച്ച്.എസ്.എസ് കോതമംഗലം/അക്ഷരവൃക്ഷം/ കൊറോണയെന്ന വിപത്ത്
കൊറോണയെന്ന വിപത്ത്
കൊറോണ എന്ന മഹാമാരി പെയ്തിറങ്ങുകയാണ് എത്രയെത്ര ജീവനാണ് ഈ മാരിയിൽ ഒലിച്ചുപോയത് കൊറോണ വൈറസ് ലോകത്തെ ഭീതിയിലാഴ്ത്തുകയാണ്. മനുഷ്യനെ കാർന്നു തിന്നുന്ന ഈ വൈറസ് കൂട്ടത്തെ ഭയക്കേണ്ടതുണ്ട്. ഇത് ആളുകളിൽനിന്ന് ആളുകളിലേക്ക് പടരുകയാണ് .ചൈനയിലെ വുഹാ ൻ നഗരത്തിൽ റിപ്പോർട്ട് ചെയ്ത കൊറോണ വൈറസ് രാജ്യങ്ങളിൽനിന്ന് രാജ്യങ്ങളിലേക്ക് പടർന്നുപിടിക്കുകയാണ്.ചൈനയിൽ തന്നെ മൂവായിരത്തിലധികം പേരാണ് ഈ വൈറസ് ബാധിച്ച് മരിച്ചത്. നൂറ്റിയറുപതിലധികം രാജ്യങ്ങളിൽ ഇത് സ്ഥിരീകരിച്ചിരിക്കുന്നു. ലക്ഷക്കണക്കിന് പേർ ലോകമെമ്പാടും നിരീക്ഷണത്തിലാണ്. വൈറസുകളുടെ ഒരു കൂട്ടമാണ് കൊറോണ .സൂക്ഷ്മദർശിനിയിലൂടെ നിരീക്ഷിച്ചാൽ കിരീടത്തിലെ രൂപത്തിൽ കാണപ്പെടുന്ന അതുകൊണ്ടാണ് ആണ്" ക്രൗൺ" എന്ന് അർത്ഥം വരുന്ന "കൊറോണ" എന്ന പേര് നൽകിയിരിക്കുന്നത്.വളരെ വിരളം ആയിട്ടാണ് ആണ് ഈ വൈറസുകൾ മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്നത്. അതുകൊണ്ടുതന്നെ ഇതിനെ "സൂനോട്ടിക്" എന്നാണ് ശാസ്ത്രജ്ഞർ വിശേഷിപ്പിച്ചിരിക്കുന്നത്.മനുഷ്യർ ഉൾപ്പെടെയുള്ള സസ്തനികളുടെ ശ്വസന സംവിധാനങ്ങളെ തകരാറിൽ ആക്കാൻ കെൽപ്പ് ഉള്ള കൊറോണ വൈറസ് കളായിരുന്നു സാർസ് ,മെർസ് എന്നീ രോഗങ്ങൾക്ക് കാരണമായിത്തീരുന്നത്. പനി ,ചുമ, ശ്വാസതടസ്സം, എന്നിവയാണ് പ്രാഥമിക ലക്ഷണങ്ങൾ .പിന്നീട് ഇത് ന്യൂമോണിയയിലേക്ക് നയിക്കുന്നു.വൈറസ് ബാധിക്കുന്നതും രോഗം തിരിച്ചറിയുന്നതും തമ്മിലുള്ള ഇടവേള പത്ത് ദിവസമാണ്.അഞ്ചു മുതൽ ആറു ദിവസം ആണ് ഇൻകുബേഷൻ പീരീഡ്.പത്തു ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങും. ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന പനി ,ചുമ, ജലദോഷം, അസാധാരണമായ ക്ഷീണം, ശ്വാസതടസ്സം എന്നിവ കണ്ടെത്തിയാൽ കൊറോണ സ്ഥിതീരിക്കും. ഈ വൈറസിന് വാക്സിനേഷനോ പ്രതിരോധ ചികിത്സയോ ഇല്ല. അതിനാൽ കൊറോണ പടരുന്ന മേഖലയിലേക്ക് പോകുമ്പോഴും രോഗികളുമായി സമ്പർക്കം പുലർത്തുമ്പോഴും വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട് .പ്രത്യേകമായി ശ്രദ്ധിക്കേണ്ടതെന്ന് ശുചിത്വമാണ്. പലപ്പോഴും പുറത്തു പോകുമ്പോൾ പലരുമായി ഇടപഴകുന്നവരാണ് നമ്മൾ .അങ്ങനെ സംഭവിച്ചു കഴിഞ്ഞാൽ ഉടൻ തന്നെ കൈകളും മറ്റും സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകണം . അതിനുശേഷമേ കണ്ണ് ,മൂക്ക് ,വായ് എന്നിവിടങ്ങളിൽ സ്പർശിക്കാൻ പാടുള്ളൂ.ഇടയ്ക്ക് അണുനാശിനി ഉപയോഗിച്ച് 20 സെക്കൻഡ് കൈകൾ തിരുമ്മുക.പുറത്ത് അത് തുപ്പാതിരിക്കുകയും മാസ്ക് ധരിക്കുകയും ചെയ്യണം. കൊറോണ വൈറസിന് ഒരു പ്രതിവിധി ഇതുവരെ കണ്ടെത്താത്ത നിലയ്ക്ക് വൈറസ് ബാധ ഏല്ക്കുന്നതിൽ നിന്ന് മാറി നിൽക്കുകയാണ് വേണ്ടത് .കൂടാതെ ആരോഗ്യ പ്രവർത്തകരും ഉത്തരവാദിത്വപ്പെട്ടവരും നൽകുന്ന നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുകയും ചെയ്യണം. ഇതുപോലെ വന്ന ദുരന്തങ്ങളെല്ലാം നേരിട്ടവരാണ് നമ്മൾ .ഒന്നിച്ചു നിന്ന് ഈ വൈറസിനെയും തുടച്ചു മാറ്റാം. രോവിമുക്തമായ നല്ലൊരു നാളെക്കായി പ്രാർത്ഥിക്കാം.
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |