മാർത്തോമ്മാ എച്ച്.എസ്.എസ് , പത്തനംതിട്ട/അക്ഷരവൃക്ഷം/പൂമ്പാറ്റയും ചിറകും

Schoolwiki സംരംഭത്തിൽ നിന്ന്
പൂമ്പാറ്റയും ചിറകും


മഴ പെയ്തു തോർന്നിട്ടു ഏതാനും മണിക്കൂറുകളേ ‎ആയിട്ടുള്ളു. ഇലകളിലും ചെടികളിലും ഇപ്പോഴും ‎വെള്ളം തങ്ങി നിൽപ്പുണ്ട്. നീലാകാശത്തിലൂടെ ‎പക്ഷികൾ പറന്നു പൊങ്ങി. മരത്തിൽ ഇരുന്ന കിളികൾ ‎ഒരേ രാഗത്തിൽ പാടി, പുഴ താളത്തിൽ ഒഴുകി. ‎ചെറിയൊരു വീട്, വീടിന്റെ വാതിൽ തുറന്നു ഒരു ‎സ്ത്രീ പുറത്തേക്കിറങ്ങി. അവൾ അമ്മുവിന്റെ ‎അമ്മയാണ്. പേര് തുളസി. അവൾ വീട്ടുമുറ്റത്ത് ‎കളിച്ചുകൊണ്ടിരുന്ന അമ്മുവിനെ വിളിച്ചു. " അമ്മു..... ‎അമ്മു....."
"ദാ വരുന്നു അമ്മേ" അമ്മു മറുപടി പറഞ്ഞു.
‎അവർ കുളിക്കടവിലേക്ക് നടന്നു. ‎മേഘങ്ങൾക്കിടയിലൂടെ സൂര്യൻ എത്തിനോക്കി. അമ്മു ‎ഓടരുത്,വീഴുമെന്ന് അമ്മ പിന്നിൽ നിന്ന് വിളിച്ചു ‎പറഞ്ഞു. പക്ഷേ അമ്മു ഉണ്ടോ ഇതൊക്കെ ‎കേൾക്കുന്നു. അവൾ പൂമ്പാറ്റയെ പിടിക്കാനായി പമ്മി ‎പതുങ്ങി ചെന്നു. പെട്ടെന്ന് അവൾ എന്തോ ഓർത്തത് ‎പോലെ നിന്നു, പെട്ടെന്ന് അവൾ അമ്മയുടെ അടുത്തേക്ക് ‎ഓടി. അവൾ അമ്മയോട് ചോദിച്ചു. അമ്മേ ‎എങ്ങനെയാണ് ഈ പൂമ്പാറ്റയ്ക്ക് പറക്കാൻ ‎സാധിക്കുന്നത്? അവർ മാജിക് വല്ലതും പഠിച്ചിട്ടുണ്ടോ? ‎അപ്പോൾ അമ്മ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു, അല്ല ‎അമ്മു അവർക്ക് ചിറകു ഉള്ളതുകൊണ്ടാണ് പറക്കാൻ ‎സാധിക്കുന്നത്. അല്ലാതെ അവർ മാജിക് ‎കൊണ്ടൊന്നുമല്ല പറക്കുന്നത്. അപ്പോൾ ‎ചിറകുണ്ടെങ്കിൽ എനിക്കു പറക്കാൻ പറ്റുമോ അമ്മു ‎ചോദിച്ചു പിന്നെ തീർച്ചയായും ചിറകുണ്ടെങ്കിൽ ‎എന്റെ അമ്മുക്കുട്ടിക്ക് പറക്കാൻ പറ്റും. അമ്മു വേഗം ‎വാ.. നിന്നെ വേഗം കുളിപ്പിച്ചു കയറ്റാം. അമ്മ ‎പറഞ്ഞു. ശരി അമ്മേ.... വീട്ടിലേക്ക് പോകും വഴി ‎അമ്മു ആ ചിറകുകളെ കുറിച്ചാണ് ചിന്തിച്ചത്.

‎വൈകിട്ട് നാമം ജപിച്ചു കൊണ്ടിരിക്കുകയായിരുന്ന ‎മുത്തശ്ശിയുടെ അടുത്ത് അവൾ ചെന്നു. അവൾക്ക് ‎മുത്തശ്ശിയെ വലിയ ഇഷ്ടമാണ്. അവർക്ക് ഒരുപാട് ‎കഥകൾ മുത്തശ്ശി പറഞ്ഞു കൊടുക്കും.
അവൾ ‎മുത്തശ്ശിയോടു ചോദിച്ചു" മുത്തശ്ശി, ഈ ചിറക്, എവിടെ ‎കിട്ടും?"
"അതിന് എത്ര രൂപയാകും എനിക്ക് വാങ്ങി ‎തരുമോ?"
അതു കേട്ട മുത്തശ്ശി പൊട്ടിച്ചിരിച്ചുപോയി. ‎അമ്മുവിന് ദേഷ്യം വന്നു. ഹും, അവൾ ചോദിച്ചു ‎മുത്തശ്ശി എന്തിനാണ് ചിരിക്കുന്നത്. ഞാനിനി ‎മുത്തശ്ശിയുടെ കൂടെ കൂടില്ല. അതുകേട്ട് മുത്തശ്ശി ‎പറഞ്ഞു, എന്നോട് ക്ഷമിക്ക എന്റെ അമ്മുകുട്ടിയെ. ‎സത്യം പറഞ്ഞാൽ ഈ ചിറക് കടയിൽ പോയി ‎വാങ്ങാൻ പറ്റില്ല. കാരണം അത് ദൈവം ‎നൽകുന്നതാണ്. മുത്തശ്ശി പറയാറില്ലേ ദൈവത്തോട് ‎ചോദിച്ചാൽ നമുക്ക് എന്തുo നല്കും എന്ന്.
"ഞാൻ ‎ദൈവത്തോട് ചിറകു ചോദിച്ചാൽ ദൈവം അതെനിക്ക് ‎തരില്ലേ?"
"ഇല്ല".
മുത്തശ്ശി പറഞ്ഞു. അത് ഒരു ‎വരദാനമാണ്. അതിപ്പോൾ പറഞ്ഞാൽ നിനക്ക് ‎മനസ്സിലാവില്ല. പിന്നെ എപ്പോൾ പറഞ്ഞാല ‎മനസ്സിലാക്കുക അമ്മു ചോദിച്ചു.അതിന് ഇനിയും ‎സമയം കിടക്കുകയല്ലേ. സമയമാകുമ്പോൾ നിനക്ക് ‎എല്ലാം മനസ്സിലാകും. സമയം ഒരുപാടായി എന്റെ ‎പൊന്നു മകൾ പോയി കിടന്നു ഉറങ്ങിക്കോ. ശരി ‎മുത്തശ്ശി എന്നുപറഞ്ഞ് അമ്മു മുറിക്കുള്ളിലേക്ക് ‎ഓടിപ്പോയി. ഉറങ്ങാൻ കിടന്നപ്പോഴും അവൾ ‎ചിറകുകളെ കുറിച്ചാണ് ഓർത്തത്. ഒരു പൂമ്പാറ്റയായി ‎മറ്റു പൂമ്പാറ്റകളുടെ കൂടെ ഒത്തു പറന്നു കളിക്കുന്നതും ‎സ്വപ്നം കണ്ടു അവൾ ആഴമായ നിദ്രയിലേക്ക് കടന്നു.‎

ശ്രീപാർവ്വതി
7B മാർത്തോമ്മാ എച്ച എസ് എസ് പത്തനംതിട്ട
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 28/ 05/ 2020 >> രചനാവിഭാഗം - കഥ