മാമ്പ മാപ്പിള എൽ പി എസ്/അക്ഷരവൃക്ഷം/നിപ്പയും കൊറോണയും

Schoolwiki സംരംഭത്തിൽ നിന്ന്
നിപ്പയും കൊറോണയും

നിപ്പയും കൊറോണയും ഒരു മനുഷ്യശരീരത്തിലും കയറാനാകാതെ അലഞ്ഞ് നടക്കുന്ന നിപ്പയെ കേരളത്തിലെത്തിയ കൊറോണ കണ്ടുമുട്ടി .കൊറോണ നിപ്പയോട് ചോദിച്ചു .ഇവിടെ രണ്ടു മൂന്നു പേർക്ക്‌ രോഗം പടർത്തി നീ എവിടെപ്പോയി ?നിന്റെ ശക്തിയൊക്കെ പോയോ ?അയ്യോ ...കോറോണേ ശക്തി ഇല്ലാഞ്ഞിട്ടൊന്നുമല്ല ഇവിടെയുള്ള ജനങ്ങൾ വളരെ ജാഗ്രതയിലാണ് .അപ്പോൾ കൊറോണ പറഞ്ഞു നിനക്ക് രോഗം പരത്താൻ അറിയാത്തതുകൊണ്ടാ .ഞാൻ കാണിച്ചുതരാം എങ്ങനെ ആണെന്ന്‌ . അപ്പോൾ ആ വഴി ഒരു മനുഷ്യൻ പോകുന്നത് അവർ കണ്ടു .കൊറോണ പറഞ്ഞു ഞാൻ അയാളൂടെ കയ്യിൽ പറ്റിയിരിക്കാൻ പോകുകയാണ് .എന്നിട്ട് അയാൾ ആ കൈകൊണ്ട് കണ്ണിലോ മൂക്കിലോ തൊടും .അയാൾ രോഗിയാവും ഹി ...ഹി ...ഹി ....നോക്കിക്കോ ...എന്നും പറഞ്ഞ കൊറോണ അയാളുടെ കയ്യിൽ കയറി .പക്ഷെ അയാൾ നേരെ പോയത് കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകാനാണ് .സോപ്പുവെള്ളം കയ്യിൽ വീണതും കൊറോണ തെറിച്ച് നിലത്തു വീണു .അവൻ പേടിച്ച് നിപ്പയുടെ അടുത്തെത്തി .അവന്റെ ഓട്ടം കണ്ട് നിപ്പ പൊട്ടിച്ചിരിച്ചു .എന്നിട്ട് നിപ്പ പറഞ്ഞു നിനക്ക് ഞാൻ വേറെയും കാഴ്ചകൾ കാണിച്ചുതരാം ...നിപ്പ കൊറോണയ്ക്ക് വാഹനങ്ങൾ ഇല്ലാത്ത റോഡുകളും അടച്ചിട്ട കടകളും പുറത്തിറങ്ങിയവരെ തിരിച്ചയക്കുന്ന പോലീസുകാരെയും കാണിച്ചു കൊടുത്തു .എന്നിട്ട് പറഞ്ഞു നിനക്ക് ജീവൻ വേണമെങ്കിൽ ഇവിടെ നിന്ന് പോകുന്നതാണ് നല്ലത് .ഇവിടെയുള്ളവർ "അതീവ ജാഗ്രതയിലാണ് ".നിന്നെപ്പോലെ ഞാനും സ്റ്റാറാവാൻ നോക്കിയതാ ഇപ്പോൾ എന്റെ ഗതി ഇതാണ് .ഇത്രയും പറഞ്ഞ് നിപ്പ തിരിഞ്ഞു നടന്നു.

റിയ ഫാത്തിമ
4 മാമ്പ മാപ്പിള എൽ പി സ്‌കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ