മാന്യഗുരു യു പി സ്കൂൾ കരിവെള്ളൂർ/അക്ഷരവൃക്ഷം/*രാജ്യം വാണ രാജകുമാരി*
*രാജ്യം വാണ രാജകുമാരി*
അങ്ങ് കിഴക്ക് രാജമംഗലം എന്ന ഗ്രാമത്തിൽ വലിയൊരു കൊട്ടാരമുണ്ടായിരുന്നു. അവിടത്തെ രാജാവാണ് രാജദേവൻ. ധനാഢ്യനായ അദ്ദേഹം നിഷ്കളങ്കനും സത്യസന്ധനുമാണ്. അദ്ദേഹത്തിൻറെ ഒരേയൊരു മകളൊണ് സിൻഡ്രല്ല. അതീവ സുന്ദരിയായ അവൾക്ക് നന്നേ ചെറുപ്പത്തിൽ അമ്മയെ നഷ്ടപ്പെട്ടു. മഹാവ്യാധി പിടിപെട്ട് നാലു ദേശത്തെ വൈദ്യവും പരീക്ഷിച്ചെങ്കിൽ മരണത്തിന് കീഴടങ്ങി. അന്ന് തൊട്ടേ അമ്മയുടെ ലാളന നൽകി അവളെ വളർത്തിയത് അച്ഛനാണ്. സ്നേഹത്തിന് പരിമിതിയൊന്നുമില്ലെങ്കിലും അവൾക്ക് കൂട്ടുകൂടാൻ കളികൂട്ടുകാർ ആരുമുണ്ടായിരുന്നില്ല. ഒറ്റയാകാതെ ഒപ്പമുള്ളത് ഒരു മാന്ത്രിക പക്ഷിയാണ്!. ജിംബുംബാ..! പരംഗ സാ വാഗംവേ..!! മന്ത്രം ചൊല്ലിയാൽ അവൾ പറന്നെത്തും. സിൻഡ്രല്ലയുടെ മാന്ത്രിക പക്ഷി എന്നും വൈകീട്ട് കൊട്ടാരത്തിലെത്തും. നിറം മാറിയും പാട്ടുപാടിയും മാന്ത്രിക ചിറക് വിടർത്തിയും അവളുടെ മനം കവരും. അങ്ങനെയിരിക്കെ ഒരു ദിവസം രാജാവ് അവൾക്കൊരു ബലൂൺ വാങ്ങിക്കൊടുത്തു. സിൻഡ്രല്ല സന്തോഷപൂർവ്വം ബലൂണുമായി കൊട്ടാര പരിസരത്തെ കുളത്തിലിറങ്ങി. പരിചാരകരെല്ലാം രാജസഭയിൽ പോയ സമയമായതിനാൽ അവൾ ഒറ്റയ്ക്കായിരുന്നു. പെട്ടന്ന് മാനം കറുത്തു. കാറ്റും കോളും നിറഞ്ഞു. നൂലുപൊട്ടി ബലൂൺ മരക്കൊമ്പിലെ കൂർത്ത കൊമ്പിൽ കുരുങ്ങി പൊട്ടിച്ചിതറി. സിൻഡ്രല്ല ഉറക്കെ കരഞ്ഞു...! പെട്ടന്നാണ് മറുകരയിലെ മരചില്ലകൾക്കിടയിൽ നിന്നും അവളൊരു ശബ്ദം കേട്ടത്. അപരിചിതമായ മുഖം കണ്ട് അവൾ ഭയന്നു. അയാൾ പറഞ്ഞു, ഭയപ്പെടേണ്ട, ഞാനൊരു പാവം മരം വെട്ടുകാരനാണ്. ഭയന്നുവിറച്ച സിൻഡ്രല്ലയെ സാമാധാനിപ്പിച്ച് അയാൾ തൊട്ടടുത്ത ദേശത്തുള്ള തൻറെ വീട്ടിലേക്ക് കൊണ്ടുപോയി. പോകുമ്പോൾ ഭയം കൊണ്ട് രാജാവിൻറെ മകളാണെന്ന കാര്യം അവൾ പറഞ്ഞതേയില്ല. വീട്ടിൽ എത്തിയ സിൻഡ്രല്ലയെ വിറകുവെട്ടുകാരൻ സ്വന്തം മകളെ പോലെ സ്നേഹിച്ചെങ്കിലും അയാളുടെ ഭാര്യ അവളെ അടിമയെപോലെയാണ് കണ്ടത്. സുന്ദരിയായ അവളിൽ അസൂയപൂണ്ട് തീപുകയൂതിച്ചും വെയിലിൽ വൈക്കോൽ വെട്ടാനയച്ചും അവളെകൊണ്ട് വിടുപണി ചെയ്യിച്ചു. അവരുടെ മകളുടെ വസ്ത്രങ്ങൾ അലക്കിപ്പിക്കുകയും ചെയ്തു. നല്ലവനായ വിറകുവെട്ടുകാരന് ഇതൊന്നും ഇഷ്ടമായിരുന്നില്ല. അയാൾ ഇതിൻറെ പേരിൽ ഭാര്യയെ വഴക്കുപറയുകയും അവളെ ലാളിക്കുകയും ചെയ്തു. ക്ഷീണിച്ചവശയായ അവൾക്ക് തൻറെ മാന്ത്രിക പക്ഷിയെ വിളിക്കാനുള്ള മന്ത്രം പോലും മറന്നു പോയിരുന്നു....! ഒരു ദിവസം ക്ഷീണിച്ചുറങ്ങുന്നതിനിടയിൽ അവൾ അച്ഛൻറെ അരികിലെത്തിയതായി സ്വപ്നം കണ്ടു. ഞെട്ടിയുണർന്ന സിൻഡ്രല്ല മറന്നു പോയ മന്ത്രം മനസിൽ മന്ത്രിച്ചു. ജിംബുംബാ..! പരംഗ സാ വാഗംവേ..!! അവളുടെ മാന്ത്രിക പക്ഷി പറന്നെത്തി. അവൾ കഥകളെല്ലാം വിവരിച്ചു.... ക്ഷുഭിതയായ മാന്ത്രിക പക്ഷി വിറകുവെട്ടുകാരൻറെ ക്രൂരയായ ഭാര്യയുടെ കണ്ണുകൾ കൊത്തിപറിച്ചു...! പക്ഷിയുടെ ചുമലിലേറി അവൾ സന്തോഷത്തോടെ കൊട്ടാരത്തിലേക്ക് പറന്നു...! മകളെ കാണാതെ രോഗാവസ്ഥയിലായ രാജാവ് സിൻഡ്രല്ലയെ കെട്ടിപുണർന്നു...! അവൾ അച്ഛനോട് അനുഭവങ്ങളെല്ലാം വിവരിച്ചു. മകളെ സ്നേഹിച്ച വിറകുവെട്ടുകാരന് കൈനിറയെ സമ്മാനങ്ങൾ നൽകി. വിറകുവെട്ടുകാരൻറെ ഭാര്യയെ ശിക്ഷിക്കാനൊരുങ്ങിയപ്പോൾ ദയാലുവായ സിൻഡ്രല്ല അത് തടഞ്ഞു. വിറകുവെട്ടുകാരൻറെ ഭാര്യ കരഞ്ഞുകൊണ്ട് സിൻഡ്രല്ലയോട് മാപ്പ് പറഞ്ഞു. മാന്ത്രിക പക്ഷി കൊത്തിയെടുത്ത കണ്ണുകൾ തിരികെ നൽകി....! രാജാവ് സിൻഡ്രല്ലയെ ആയോധന കലകൾ അഭ്യസിപ്പിച്ചു. രാജഗുരുവിന് കീഴിൽ അവൾ പ്രജകളെ സ്നേഹിച്ച് അറിവ് നേടി. ഒട്ടും വൈകാതെ അനുഭവ സമ്പത്ത് നേടിയ മകളെ രാജാവ് രാജ്യാധികാരം ഏൽപ്പിച്ചു......
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ