മാന്യഗുരു യു പി സ്കൂൾ കരിവെള്ളൂർ/അക്ഷരവൃക്ഷം/ജാഗ്രതയോടെ പ്രതിരോധിക്കാം
ജാഗ്രതയോടെ പ്രതിരോധിക്കാം
കോവിഡ് 19 എന്ന മഹാമാരിക്കു മുന്നിൽ ലോകം പകച്ചു നിൽക്കുകയാണ്. ലോകത്ത് തന്നെ 193 രാജ്യങ്ങളിൽ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ലോകത്തെ സമ്പന്ന രാഷ്ട്രങ്ങളായ ഇറ്റലി, സ്പെയിൻ, ഫ്രാൻസ്, അമേരിക്ക തുടങ്ങിയ നിരവധി രാജ്യങ്ങളെ പോലും വിറപ്പിച്ച് കൊണ്ടിരിക്കയാണിത്. ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒന്നര ലക്ഷം കടന്നു. ലോകബാധിതർ 20 ലക്ഷം കടന്നു. ലോകത്ത് 6 ലക്ഷത്തോളം പേർക്ക് രോഗം ഭേദമായി.ഈ വൈറസിൽ നിന്ന് രക്ഷനേടണമെങ്കിൽ നമുക്ക് മുന്നിൽ പ്രതിരോധം എന്ന വഴിയേ ഉള്ളൂ. ലോകത്തെ പല രാജ്യങ്ങളും ഗുരുതരാവസ്ഥയിലാണ് ഈ രോഗം ആദ്യമായി ചൈനയിലെ വുഹാനിൽ നിന്നാണ് കണ്ടെത്തിയത് ചൈന 2019 ഡിസംബർ അവസാനമാണ് ഇത് ലോകാരോഗ്യ സംഘടനയെ അറിയിച്ചത്. കുറച്ചു കഴിയുമ്പോഴേക്കും ഈ വൈറസ് പല രാജ്യങ്ങളിലുമെത്തി. ലോകത്ത് ഏറ്റവും കൂടുതൽ പേർ മരിച്ചത് അമേരിക്കയിലാണ്. സ്പെയിനിൽ മരണം 20000 കടന്നു. രോഗം ഏറ്റവും ഭീകരമായി ജീവനപഹരിച്ച അമേരിക്കയിലും, യൂറോപ്പിലെയും രോഗബാധിതരുടെയും എണ്ണം കുറയുന്നുണ്ട്. ഈ വൈറസിൽ നിന്ന് ജാഗ്രത വേണം. ചൈന ഈ രോഗത്തെ പ്രതിരോധിച്ചു.ഇറ്റലി, ജർമ്മനി, ഫ്രാൻസ് എന്നിവിടങ്ങളിലും മരണ നിരക്ക് കുറയുന്നുണ്ട്. കൊറോണ വൈറസ് എന്ന രോഗം ലോകത്തെ വിഴുങ്ങുകയാണ്. നമ്മൾ ഇതിൽ നിന്ന് അതിജീവിക്കണമെങ്കിൽ എല്ലാവരും വീട്ടിൽ തന്നെ ഇരിക്കുക. അത്യാവശ്യ കാര്യത്തിന് മാത്രം പുറത്തിറങ്ങുക. പുറത്തു പോകുമ്പോൾ മാസ്ക് ധരിക്കുക. മറ്റുള്ളവരിൽ നിന്ന് ഒരു മീറ്റർ അകലം പാലിക്കുക. പുറത്തു പോയി വന്നാൽ ഹാൻഡ് വാഷോ സോപ്പോ ഉപയോഗിച്ച് കൈകൾ കഴുകുക.2020 ജനുവരി 11 ആണ് കോവിഡ് ബാധിച്ച് ചൈനയിൽ ആദ്യ മരണം ഇന്ത്യയിൽ ആദ്യമായി കോവിഡ് സ്ഥിരീകരിച്ചത് വുഹാനിൽ നിന്ന് കേരളത്തിലെത്തിയ വിദ്യാർത്ഥിനിക്ക്.ആദ്യമായി കോവിഡ് ബാധിച്ച് മരിച്ചത് കർണാടകത്തിൽ കോവിഡ് ബാധിച്ച് ഏറ്റവും കൂടുതൽ മരിച്ചത് മഹാരാഷ്ട്രയിലാണ്. എല്ലാ സ്ഥലങ്ങളിലും അതീവ ഗുരുതര നിലയിലാണ്.ഇന്ത്യയിൽ വിമാന സർവ്വീസുകൾ വരെ നിർത്തിവെച്ചിട്ടാണുള്ളത്. കേരളത്തിലാണ് ഇന്ത്യയിൽ ആദ്യമായി കോവിഡ് സ്ഥിരീകരിച്ചത്.എന്നാലും ലോകത്തെ രാജ്യങ്ങളെപ്പോലും ഞട്ടിപ്പിച്ച് കേരളം കോവി ഡിനെ പ്രതിരോധിക്കുകയാണ്. കോവിഡിനെതിരെ കേരളം അതിജീവിക്കുകയാണ്.കാസർഗോഡ് തെക്കിലിൽ പുതിയ ആശുപത്രി പണിയുന്നു. മുഖ്യമന്ത്രി പിണറായി വിജയനും, ആരോഗ്യ മന്ത്രി കെ.കെ.ശൈലജ ടീച്ചറും ഇതിനെ പ്രതിരോധിക്കാൻ നല്ല മാർഗങ്ങൾ നിർദേശിക്കുന്നു. ആരോഗ്യ പ്രവർത്തകരും പോലീസുകാരും നല്ല രീതിയിൽ തന്നെ പ്രവർത്തിക്കുന്നു. എല്ലാവരും വീട്ടിൽ തന്നെ നിന്ന് സുരക്ഷിതരാവുക.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം