മാന്യഗുരു യു പി സ്കൂൾ കരിവെള്ളൂർ/അക്ഷരവൃക്ഷം/ചെറുത്തു നിൽക്കാം അതിജീവിക്കാം ഈ മഹാമാരിയെ

Schoolwiki സംരംഭത്തിൽ നിന്ന്
ചെറുത്തു നിൽക്കാം അതിജീവിക്കാം ഈ മഹാമാരിയെ

2019 ഡിസംബർ മാസം ചൈനയിലെ വുഹാൻ നഗരത്തിൽ പടർന്ന്പിടിച്ച മഹാമാരി ഇന്ന് ഈ ലോകത്തിന്റെ ഒട്ടുമിക്ക രാജ്യങ്ങളുടെയും ജനജീവിതത്തെ ബാധിച്ചിരിക്കുകയാണ്. ജീവിതത്തിന്റെ സമസ്ത മേഖലകളും സ്തംഭിപ്പിച്ചു കൊണ്ട് ഈ മഹാമാരിയെ നേരിടുന്നതിന് വേണ്ടി ഈ ലോകത്തിലെ സമസ്ത ജനവിഭാഗങ്ങൾക്കുമൊപ്പം ഞങ്ങൾ വിദ്യാർത്ഥികളും ഞങ്ങളുടെ വീടുകളിൽ ഒതുങ്ങിക്കൂടുകയാണ്. ഈ രോഗം പടരാതിരിക്കാൻ ഓരോത്തരും പാലിക്കേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ നമ്മുടെ സർക്കാരും ആരോഗ്യ പ്രവർത്തകരും മാധ്യമങ്ങളിലൂടെ നമ്മുടെ മുമ്പാകെ അവതരിപ്പിച്ചു കൊണ്ടിരിക്കുകയാണ്. അതോടൊപ്പം ചേർന്നു നിന്നു കൊണ്ട് ഞങ്ങളെ പോലുള്ളകൊച്ചുകൂട്ടുകാർ സ്വന്തം വീടുകളിൽ നിന്നും അവരവരുടെ കഴിവുകൾക്കനുസൃതമായി തയ്യാറാക്കിയിട്ടുള്ള വ്യത്യസ്ത രീതിയിലുള്ള പ്രചരണങ്ങൾ സമൂഹമാധ്യമങ്ങളിലൂടെകണ്ടുകൊണ്ടിരിക്കുന്നു. ഇതിലെല്ലാം പങ്കുചേർന്നു കൊണ്ട് നാം ഓരോരുത്തരും ചെയ്യുന്ന പ്രവർത്തികൾ ഈ മഹാമാരിയെ ചെറുത്ത് തോൽപ്പിക്കുന്ന പോരാട്ടങ്ങളായി കണ്ടുകൊണ്ട് വീട്ടിലിരിക്കുന്ന ഓരോനിമിഷവും ഞങ്ങളുടെ അറിവ് വർധിപ്പിക്കുന്നതിനായി വേണ്ടിയുള്ള വായന, രചന തുടങ്ങിയിട്ടുള്ള വിവിധങ്ങളായ കർമ്മങ്ങളിൽ ഏർപ്പെട്ടു കൊണ്ട്ഓരോ വിദ്യാർത്ഥിയും ഈ അവസരത്തിനെ ഗുണപരമായി ഉപയോഗിക്കേണ്ടതാണ്.ഒപ്പം നമ്മുടെ പ്രകൃതിയെ കുറിച്ചും പ്രകൃതി മനുഷ്യരുൾപെടുന്ന എല്ലാ ജീവജാലങ്ങളുടെയും നിലനിൽപ്പിനായി ആയി ഒരുക്കി തന്നിട്ടുള്ള ഉള്ള എല്ലാ എല്ലാറ്റിനെയും നശിപ്പിച്ചുകൊണ്ടുള്ള ഉള്ള അത്യാഗ്രഹിയായ മനുഷ്യന്റെ കപടമായ വികസന കാഴ്ചപ്പാടിനോടുള്ള പ്രതികാരമായി വേണമെങ്കിൽ ഇത്തരം പ്രതിസന്ധികളെ നമുക്ക് വ്യാഖ്യാനിക്കാവുന്നതാണ് .അതുകൊണ്ടുതന്നെ ഇത്തരം ദുരന്തങ്ങളെ അതിജീവിക്കണമെങ്കിൽ ഈ ഭൂമിയും പ്രകൃതി സമ്പത്തും ഭൂമിയിലെ എല്ലാ ജീവജാലങ്ങൾക്കും അവകാശപ്പെട്ടതാണെന്നും അവ ഉപയോഗിച്ചതിന്ശേഷം ഒരു പോറൽ പോലും ഏൽക്കാതെ അതെ നമ്മുടെ പിൻഗാമികൾ ആയിട്ടുള്ള വരും തലമുറയ്ക്ക് കൈ മാറേണ്ടതാണെന്നുള്ള ഉത്തമബോധ്യം മാനവരാശിക്ക് ഉണ്ടാകുന്നതുവരെ ഇത്തരം ദുരന്തങ്ങളുടെ രൂപത്തിൽ പ്രകൃതി ഓർമ്മപ്പെടുത്തി കൊണ്ടിരിക്കും.ഈ മഹാമാരി കാലത്തിൽ മനുഷ്യർ അവൻറെ സ്വാത്ഥ താൽപര്യങ്ങൾക്കായി കെട്ടിപ്പൊക്കിയ എല്ലാ അതിർവരമ്പുകൾക്കും യാതൊരു അർത്ഥവും ഇല്ലാതായി തീരും .ഇവിടെ ജാതിയും മതവും പണം ഉള്ളവനും ഇല്ലാത്തവനും ഒരേ ഭയപ്പാടോടെ ഇന്ന് ലോകത്ത് കഴിയുകയാണ് .നാം ഇതുവരെ ആർജിച്ചെടുത്ത എല്ലാ ശാസ്ത്രപുരോഗതികളും അറിവുകളും കോവിറ്റ് - 19എന്ന വൈറസിനെ ചെറുത്തുതോൽപ്പിക്കുന്നതിനുള്ള പ്രതിവിധി കണ്ടെത്തുന്നതിനായി നമ്മുടെ ഗവേഷകർ പരീക്ഷണശാലകളിൽ ഉപയോഗിച്ചു കൊണ്ടിരിക്കുകയാണ്.അതുപോലെതന്നെ പ്രതിവിധി കണ്ടെത്തുന്നതുവരെ ഈ മഹാമാരി ക്കെതിരായ ചെറുത്തുനിൽപ്പിന്റെ ഭാഗമായാണ് നാമെല്ലാവരും ഇന്ന് വീടുകളിൽ കഴിയേണ്ടി വന്നിരിക്കുന്നത് .ഇതിൽ നിന്നുള്ള മോചനത്തിനായി പ്രവർത്തിക്കുന്ന ശാസ്ത്രജ്ഞരേയുംസ്വന്തം ജീവൻ പണയപ്പെടുത്തി ഈ മഹാമാരിയിൽ പെട്ടവരെ രക്ഷിക്കാൻ പാടുപെടുന്ന നമ്മുടെ ആരോഗ്യ പ്രവർത്തകരെയും ഇതിന്റെ വ്യാപനം പരമാവധി തടഞ്ഞു നിർത്തുന്നതിനു വേണ്ടി പ്രവർത്തിക്കുന്ന സർക്കാർ സംവിധാനങ്ങളെയും സന്നദ്ധ പ്രവർത്തകരെയും നമുക്കീ അവസരത്തിൽ അഭിനന്ദിക്കാം അവരുടെനിർദേശങ്ങളും സ്വയം പാലിച്ചു കൊണ്ട് അവരുടെ ഒപ്പം ചേർന്നു കൊണ്ട് നമുക്കും പ്രവർത്തിക്കാം. ചെറുത്തു നിൽക്കാം അതിജീവിക്കാം ഈ മഹാമാരിയെ ...

അഹമി.കെ.ആർ
7 A മാന്യഗുരു യു പി സ്കൂൾ കരിവെള്ളൂർ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം