മാന്യഗുരു യു പി സ്കൂൾ കരിവെള്ളൂർ/അക്ഷരവൃക്ഷം/അതിജീവനംstory

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം

ഒരു കുറ്റികാട്ടിൽ ഗ്രാമസഭ നടക്കുകയാണ് അവിടെ എല്ലാ മൃഗങ്ങളും എത്തി. പക്ഷെ നമ്മുടെ പന്നിക്കുട്ടന് അന്ന് പനിയും ചുമയും ജലദോഷവും. അവന് പോകാൻ ആഗ്രഹമുണ്ട് പക്ഷെ അവന് എഴുന്നേൽക്കാൻ പോലും പറ്റുന്നില്ലായിരുന്നു,അവൻ അവന്റെ സുഹൃത്തായ കുഞ്ഞുമുയലിനെയും വിളിച്ച് കാട്ടിലെ വൈദ്യരുടെ സമീപം എത്തി. ആന വൈദ്യർ വന്ന് പല മരുന്നുകൾ നൽകിയിട്ടും അവന്റെ പനി ഭേദമായില്ല' ആന വൈദ്യർ പറഞ്ഞു നീ നാട്ടിലെഒരു ആശുപത്രിയിൽ പോകൂ. അവിടത്തെ നല്ല ഡോക്ടറെ കാണിക്കൂ' ഡോക്ടർ നിന്റെ അസുഖം കണ്ടു പിടിക്കും. അങ്ങനെ അവൻ നാട്ടിലെത്തി ഡോക്ടറെ കാണിച്ചു .ഡോക്ടർ പറഞ്ഞു.ഇത് ഒരു വൈറസ് രോഗമാണെന്ന്. അങ്ങനെ ആർക്കും ഭേദമാക്കാൻ പറ്റാത്ത രോഗമാണെന്ന് എല്ലാവരും വിശ്വസിച്ചു.ഒരു ദിവസം ഒരു വേട്ടക്കാരൻ പന്നിക്കുട്ടനെ വേട്ടയാടി. അവന്റെ ദേഹത്തുള്ള വൈറസ് ആവേട്ടക്കാരനും പിടിപെട്ടു. അയാളുടെ അയൽവാസികൾക്കുംഈ അസുഖം പിടിപെട്ടു. അങ്ങനെ കൊച്ചു കേരളത്തിലും ഈ രോഗം പിടിപെട്ടു ശാസ്ത്രലോകം ഇതിന് ഒരു പേരിട്ടു. "കൊറോണ / കോവിഡ് 19. " ഈ വൈറസ് കാരണം എല്ലാവർക്കും വളരെയഥികം വിഷമത്തിലാണ് 'എല്ലാവരും വീട്ടിലിരുന്ന് ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ പാലിക്കുന്നു, എല്ലാവരും മാസ്ക് ധരിക്കുന്നു, കൈകൾ വൃത്തിയാക്കുന്നു അങ്ങനെ മനുഷ്യർ പലവിധത്തിൽ കൊറോണയെ തുരത്താൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു.ഇതു പോലെ വൃക്തിശുചിത്വവും ശാരിരികഅകലവും പാലിച്ചുകൊണ്ട് നമ്മുക്കും ഈ മഹാവ്യാതിയെ തുരത്താൻ ശ്രമിക്കാം,എന്ന് എല്ലാവർക്കും മനസ്സിലായി.


സാരംഗ്
4th std മാന്യഗുരു യു പി സ്കൂൾ കരിവെള്ളൂർ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കഥ