മാതാ വി.എച്ച് എസ്സ് എസ്സ് വിളക്കുപാറ/അക്ഷരവൃക്ഷം/പ്രകൃതിമനോഹരി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിമനോഹരി

അതി സമ്പന്ന മായിരുന്ന പ്രകൃതി വൈവിധ്യങ്ങളെ ദുഷ്ടത മാത്രം ഉള്ളിലൊതുക്കി ജീവിക്കുന്ന മനുഷ്യർ തങ്ങളുടെ സ്വാര്ഥതക്കായി പ്രകൃതിയെ വശപ്പെടുത്തി യതോടെ അതിമനോഹരവും വിശാലവുമായി രുന്ന പ്രകൃതി സൗന്ദര്യം ആകെ മാറി. കാടും മലയും വയലുകള്കും പകരം കോൺക്രീറ്റ് സമുച്ഛയങ്ങൾ ഉയർന്നുവന്നു. പറവകളും പൂക്കളും പുഴകളും അപ്രത്യക്ഷമായി. ഇന്നത്തെ മനുഷ്യന്റെ സമീപനം ഇവയെല്ലാം പരിസ്ഥിയെ തകിടം മറി ക്കുന്ന കാഴ്ചയായി മാറുന്നു. കാല കാല ങ്ങളായി മറ്റുള്ളവരിൽനിന്നും പരതിനേടിയ പ്രകൃതി സൗന്ദര്യത്തെ ആസ്വദിക്കാൻ കഴിയാതെ പോകുന്ന ഒരു സാഹചര്യമാണ് ഇന്ന് നിലവിലുള്ളത്. അതിന്റെ ഫലമാണ് ഇന്ന് ലോകം നേരിടുന്ന ഒരു വലിയ വിപത്തായ കൊറോണ. നിപ, പ്രളയം തുടങ്ങിയവ. മനുഷ്യൻ പ്രകൃതിയോട് കാണിക്കുന്ന പ്രവർതിക്കെതിരെ ശക്തിയായി പ്രതിരോധിക്കുകയാണ് പ്രകൃതി. ഒരു പ്രതിരോധവും പൂർണമായും പ്രതിരോധിക്കുന്നത് ശ്വാശ്വതമാവില്ല. പ്രകൃതിയെ ജീവനുതുല്യം സ്നേഹിക്കുക അതാണ് നാം പ്രകൃതിയോട് ചെയ്യേണ്ട ഏറ്റവും വലിയ കടമ.പ്രകൃതി നമ്മുടെ അമ്മയാണ്. അമ്മയെ വിഷമിപ്പിക്കരുത്. നമ്മൾക്കൊന്നായി കൈകോർത്തിടാം.

നന്ദന. ആർ. എസ്
10 A മാതാ വി.എച്ച് എസ്സ് എസ്സ് വിളക്കുപാറ
അഞ്ചൽ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം