മാതാ എച്ച് എസ് മണ്ണംപേട്ട/അക്ഷരവൃക്ഷം/എന്റെ കൊറോണ കാല അനുഭവങ്ങൾ
എന്റെ കൊറോണ കാല അനുഭവങ്ങൾ
വിചാരിച്ചതിൽ നേരത്തേ സ്കൂൾ അടച്ചതിൽ ഒത്തിരിയേറെ സന്തോഷം തോന്നി. എന്നാൽ ഇത് ഇത്രയും വലിയ തിരിച്ചടിയാകുമെന്ന് കരുതിയില്ല. ഒരിക്കലും പ്രതീക്ഷിക്കാതെയാണ് ഈ കൊറോണ നമ്മുടെ സമൂഹത്തിൽ എത്തിപ്പെട്ടത്. പുറത്തേക്കിറങ്ങാതെ വീട്ടിൽ തന്നെ കഴിഞ്ഞു ക്കൂടുക എന്നത് ഒരു തരം അസ്വസ്ഥതയാണ്. പിന്നെ മൊബൈൽ, ടി.വി, ചിത്രരചന, പുസ്തകവായന, പത്രവായന, പാഴ് വസ്തുക്കൾ കൊണ്ട് ഒരോ വസ്തുക്കൾ നിർമ്മികൾ തുടങ്ങിയ കാര്യങ്ങളിൽ മുഴകുന്നതു കൊണ്ട് ഒരു വിധത്തിൽ നേരം പോയി കിട്ടുന്നു . ഞാനും എന്റെ അമ്മയും കൂടി വീടിന്റെ മുറ്റത്ത് ക്രിക്കറ്റ്, ഷട്ടിൽ, പന്തുക്കളി കളിക്കാറുണ്ട്. ഞങ്ങളുടെ വീടിന്റെ തട്ടിൻപുറം ഞാനും അമ്മയും ചേർന്ന് വൃത്തിയാക്കി. എന്റെ അപ്പച്ചൻ വീടിന്റെ വാതിലുകളും ജനാലകളും പെയിന്റ് അടിച്ച് ഭംഗിയാക്കിയിട്ടുണ്ട്. ഒത്തിരിയേറെ സ്ഥലങ്ങൾ കാണണമെന്ന് ഞാൻ അതിയായി ആഗ്രഹിച്ചിരുന്നതാണ്. പക്ഷെ എല്ലാം വെറുതെയായി. എന്നാൽ പ്രളയത്തേയും നിപ്പ രോഗത്തേയും അതിജീവിക്കാൻ സാധിച്ച നമ്മുക്ക് ഈ മഹാവിപത്തിനേയും അതിജീവിച്ച് മുന്നേറാൻ കഴിയുമെന്ന് വിശ്വസിക്കുന്നു.
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചേർപ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചേർപ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തൃശ്ശൂർ ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം