മാങ്ങാട്ടിടം യു പി എസ്/അക്ഷരവൃക്ഷം/ശുചിത്വം ജീവന്റെ ഗുണം
ശുചിത്വം ജീവന്റെ ഗുണം
ഒരിടത്ത് അപ്പുവും കിട്ടുവുമെന്ന് രണ്ട് കുട്ടികൾ താമസിച്ചിരുന്നു. അവർ രണ്ടുപേരും ചങ്ങാതിമാരായിരുന്നു. അതിൽ അപ്പു എന്നും ശുചിത്വം പാലിക്കുന്നതിൽ ശ്രദ്ധിക്കും ആയിരുന്നു. അതുപോലെതന്നെ പരിസരം വൃത്തിയാക്കലും. എന്നാൽ കിട്ടു അങ്ങനെയായിരുന്നില്ല ശുചിത്വം എന്ന വാക്ക് അവന്റെ അടുത്ത് തന്നെ വന്നിരുന്നില്ല. അപ്പു എപ്പോഴും അവനോട് പറയും നീ ശുചിത്വം പാലിച്ചില്ലെങ്കിൽ നിനക്ക് മാറാരോഗങ്ങൾ വരും. എന്നാൽ കിട്ടു ഇതൊന്നും ചെവിക്കൊണ്ടില്ല. അവൻ സ്കൂൾവിട്ട് വീട്ടിലെത്തിയാൽ കൈ കഴുകാതെ ഭക്ഷണം കഴിക്കും. അവൻ ഉപയോഗിച്ച പ്ലാസ്റ്റിക് സാധനങ്ങളും ഭക്ഷണ അവശിഷ്ടങ്ങളും അവന്റെ വീട്ടു മുറ്റത്തും പറമ്പിലും ഒക്കെ വലിച്ചെറിയും. എന്നാൽ അപ്പു സ്കൂൾ വിട്ടു വന്നാൽ മുഖവും കൈ കാലുകളും കഴുകിയെ ഭക്ഷണം കഴിക്കാൻ തുടങ്ങു. പിന്നെ അവൻ അവന്റെ വീടും പരിസരവും നല്ല വൃത്തിയായി സൂക്ഷിക്കുമായിരുന്നു. ഒരു സാധനവും അവൻ അലക്ഷ്യമായി വലിച്ചെറിഞ്ഞില്ല. അങ്ങനെയിരിക്കെ ഒരു മഴക്കാലത്ത്, മഴക്കാലത്ത് ആണല്ലോ കൂടുതലായും രോഗങ്ങൾ വരാറുള്ളത്. കിട്ടുവിന് ഒരു പനി പിടിച്ചു .കടുത്ത പനി ഡോക്ടറെ കണ്ടപ്പോഴാണ് പറയുന്നത് ഇത് ഡെങ്കിപ്പനി ആണ്. വിവരമറിഞ്ഞ് അപ്പു കിട്ടുവിനെ ഫോണിൽ വിളിച്ച് കാര്യം തിരക്കി. പിന്നീട് അവനോട് പറഞ്ഞു വീടും പരിസരവും നാം എന്നും വൃത്തിയായി സൂക്ഷിക്കണം. നീ പ്ലാസ്റ്റിക് സാധനങ്ങളും, ഭക്ഷണ അവശിഷ്ടങ്ങളും മുറ്റത്ത് വലിച്ചെറിഞ്ഞ് ഇരുന്നില്ലെങ്കിൽ നിനക്ക് രോഗം വരില്ലായിരുന്നു. അന്ന് മുതൽ കിട്ടുവിന് പുതിയ ഉണർവ് വന്നു. പിന്നീടങ്ങോട്ട് അവൻ വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കാൻ തുടങ്ങി.
സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ