മാങ്ങാട്ടിടം യു പി എസ്/അക്ഷരവൃക്ഷം/പരിസ്ഥിതി: നന്മ നിറഞ്ഞ ഉപദേശം
പരിസ്ഥിതി: നന്മ നിറഞ്ഞ ഉപദേശം
ഒരു ഗ്രാമത്തിൽ ഒരു കൊച്ച് വീടുണ്ടായിരുന്നു വീടിന്റ മുറ്റത്ത് അതി മനോഹരമായ പൂന്തോട്ടം ഉണ്ടായിരുന്നു .അച്ഛനും അമ്മയും രണ്ട് പെൺകുട്ടികളുമാണ് അവിടെ താമസിച്ചിരുന്നത് മൂത്തവളുടെ പേര് അമ്മു എന്നും ഇളയ കുട്ടിയുടെ പേര് ചിന്നു എന്നും ആയിരുന്നു അവർ നാലുപേരും ആ വീട്ടിൽ വളരെ സന്തോഷത്തോടെ കഴിയുകയായിരുന്നു ആയിടെ അച്ഛൻ പുറത്ത് പണിക്ക്പോയ ഒരു ദിവസം അമ്മ അടുക്കളയിൽ ഭക്ഷണം പാകം ചെയ്യുന്നതിന്റെ തിരക്കിൽ ആയിരുന്നു ഈ സമയം കുട്ടികൾ മുറ്റത്ത് കളിച്ച് കൊണ്ടിരുന്നു ഏറെ നേരം മുറ്റത്തെ മണ്ണും കല്ലുംകൊണ്ട് കളിച്ച അവർ പതിയെ പൂന്തോട്ടത്തിൽ എത്തി അതി മനോഹരമായ പൂക്കളും ചെടികളുടെ ഇലകളും പറിച്ച് അവർ കളിക്കാൻ തുടങ്ങി അതേ സമയം പണി കഴിഞ്ഞ് ക്ഷീണിതനായി എത്തിയ അച്ഛന് കുട്ടികൾ ഇലകളും പൂക്കളും പറിച്ച് കളിക്കുന്നത് ശ്രദ്ധിക്കാൻ കഴിഞ്ഞില്ല കുറച്ച് കഴിഞ്ഞപ്പോൾ മക്കളെ ഭക്ഷണം കഴിക്കുന്നതിന് വേണ്ടി വിളിക്കാൻ അമ്മ പുറത്തേക്ക് വന്നു ഇത്രയും കാലം ഞാൻ വെള്ളവും വളവും നൽകി നട്ടുവളർത്തിയ ചെടിക്കളുടെ അവസ്ഥ കണ്ട് ആ പാവം അമ്മയ്ക്ക് സങ്കടവും ദേഷ്യവും ഒരുമിച്ച് വന്നു പക്ഷെ കുട്ടികളോട് ദേഷ്യപെടാതെ അമ്മ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കാൻ തുടങ്ങി മക്കളെ നിങ്ങൾ എന്തിനാണ് പൂന്തോട്ടത്തിലെ പൂക്കളും ഇലകളും പറിച്ച്കളിക്കുന്നത് നമ്മളെപോലെ ജീവനുള്ളവയാണ് ചെടികളും പൂക്കളും അവയെ പിടിച്ച് പറിച്ചാൽ അതിനും വേദനിക്കില്ലേ അമ്മയുടെ വാക്കുകൾ മക്കളെ വല്ലാതെ വേദനിപ്പിച്ചു പരീസ്ഥിതി സംരക്ഷണം ഒരു പുണ്യ കർമ്മമാണെന്ന് അറിയാമല്ലോ അപ്പോൾ പരിസ്ഥിതി സംരക്ഷണം നമ്മുടെ ഓരോരുത്തരുടെയും കടമയാണ് ഒരിക്കലും നമ്മളത് മറന്ന്കൂടാ പ്രകൃതിയെ നമ്മൾ നശിപ്പിക്കാൻ തുടങ്ങിയാൽ നമ്മുടെ ആവാസവ്യവസ്ഥ തന്നെ നശിച്ച് പോകും അമ്മയുടെ സ്നേഹത്തോടെയുള്ള ഉപദേശം കേട്ടപ്പോൾ മക്കൾക്ക് എളുപ്പം കാര്യങ്ങൾ മനസ്സിലായി ചെറിയ കുട്ടിയായ ചിന്നുവിനെ ഇങ്ങനെയുള്ള കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കേണ്ടത് എന്ന് ഇതൊക്കെ കേട്ട്കൊണ്ട് പുറത്തേക്ക് ഇറങ്ങി വന്ന അച്ഛൻ അമ്മുവിനോട് പറഞ്ഞു അമ്മുവിന് അവർക്ക് പറ്റിയ തെറ്റും ബോധ്യമായി പരിസ്ഥിതി ദിനമായ നാളെ ഇന്ന് പറിച്ച് കളഞ്ഞ ചെടികൾക്ക് പകരമായി കുറച്ച്കൂടി ചെടികൾ നട്ടുപിടിപ്പിക്കണമെന്ന അമ്മയുടെ ആവശ്യം മക്കളോടൊപ്പം അച്ഛനും അംഗീകരിച്ചു പിറ്റേ ദിവസം തന്നെ അവർ നാലു പേരും ചേർന്ന് കുറേ അധികം ചെടികൾ നട്ടുപിടിപ്പിച്ചു അതിന് ശേഷം അവർ രണ്ട് പേരും ചെടികളിൽ നിന്നും പൂക്കളോ ഇലകളോ പറിക്കാൻ തയ്യാറായില്ല കൂടാതെ ദിനവും വെള്ളമൊഴിച്ച് കൊടുത്ത് ചെടികളെ പരിപാലക്കാനും അവർ തയ്യാറായി അങ്ങനെ ചെടികൾ വലുതാവുകയും അമ്മുവിനും ചിന്നുവിനും തങ്ങളുടെ പരിശ്രമഫലത്തിൽ അഭിമാനവും തോനി അതോടൊപ്പം അച്ഛനും അമ്മയും മക്കളുടെ പ്രകൃതി സ്നേഹത്തിൽ വളരെ ഏറെ സന്തോഷിച്ചു..
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ |