മഴൂർ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/വൃത്തി നമ്മുടെ ശക്തി

Schoolwiki സംരംഭത്തിൽ നിന്ന്
വൃത്തി നമ്മുടെ ശക്തി

പണ്ട് പണ്ട് വൃത്തി ഇല്ലാത്ത ഒരു ഗ്രാമത്തിൽ ഒരു ഈച്ചയും കൊതുകുും താമസിച്ചിരുന്നു.അവരുടെസുഹൃത്തായിരുന്നു ചുണ്ടനെലി. അവരായിരുന്നു ആ നാട്ടിൽ രോഗം പരത്തുന്നവർ. അങ്ങനെയിരിക്കെ ഗ്രാമവാസികൾ വൃത്തിയുള്ളവരാകാൻ തീരുമാനിച്ചു. ആ വിവരം എലി അറി‍ഞ്ഞു. എലി കൂട്ടുകാരോട് വിവരം പറഞ്ഞു. എലിയും കൂട്ടുകാരും നാട് വിടാൻ തീരുമാനിച്ചു. എലി പോകുന്ന വഴിക്ക് തന്റെ ചങ്ങാതിയായ കാക്കയെ കണ്ടു. കാക്കയോട് വിശേഷങ്ങൾ പറഞ്ഞു. കാക്ക എലിയെ വൃത്തിയില്ലാത്ത ഒരു ഗ്രാമത്തിൽ കൊണ്ടാക്കി.അവർ അവിടെ സുഖമായി ജീവിച്ചു. കുറച്ചുകാലം കഴിഞ്ഞ അവിടുത്തെ നാട്ടുകാർ വൃത്തിയുള്ളവരാകാൻ തീരുമാനിച്ചു. ഭക്ഷണമൊന്നും കിട്ടാതെ എലിയും കൂട്ടുകാരും ഗത്യന്തരമില്ലാതെ നാടുവിട്ടു.

സനയ് കൃഷ്ണ
3 ഗവ.എൽ പി സ്കൂൾ മഴൂർ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ