മനുഷ്യാ നീ വലിച്ചെറയല്ലേ-
മാലിന്യങ്ങൾ,
എന്നെ മാലിന്യ
കൂമ്പാരമാക്കല്ലേ
എന്തിനീ ക്രൂരത....?
എന്റെ നീർച്ചാലുകൾ
ഒഴുക്കുകൾ......തെളിനീരിൻ-
പവിത്രത....
പ്രകൃതിയുടെ വരദാനമായ്....
എന്നോട് എന്തിനീ ക്രൂരത....?
ഭാവിയുടെ ഉറവയായ്
കുടിവെള്ളമായ്,സമൃദ്ധിയായ്
നിനക്ക് ഞാൻ വേണ്ടേ?
ഒഴുകാൻ അനുവദിക്കൂ
തെളിവായ്,ശുദ്ധമായ്