മരുതൂർകുളങ്ങര എസ്സ്.എൻ.യു.പി.എസ്സ്/അക്ഷരവൃക്ഷം/രോഗ പ്രതിരോധം 1

Schoolwiki സംരംഭത്തിൽ നിന്ന്
രോഗ പ്രതിരോധം
അമ്മുവിന്റെ അവധിക്കാലം ' പൂമാല ഗ്രാമത്തിൽ ഒരു വീടുണ്ടായിരുന്നു. ഒരു പാട് പൂക്കളും ചെടികളും മരങ്ങളുമുള്ള ഭംഗിയുള്ള ഒരു വീട് .അവിടെയാണ് അമ്മുവും അപ്പുവും അച്ഛനും അമ്മയും അപ്പുപ്പനും അമ്മുമ്മയും ഉണ്ടായിരുന്നു . ഒരു ദിവസം രാവിലെ അമ്മു ഉറക്കത്തിൽ നിന്നും എഴുന്നേറ്റ് വരുമ്പോൾ അച്ഛൻ പറഞ്ഞു അറിഞ്ഞോ സ്കൂൾ എല്ലാം അടച്ചു .നിങ്ങൾക്ക് വാർഷിക പരീക്ഷയില്ല. ഹായ് അമ്മുവിനും അപ്പുവിനും സന്തോഷമായി. നമ്മുക്ക് ദൂരയുള്ള അമ്മാവന്റെ വീട്ടിൽ പോയാലോ ?അമ്മു ചോദിച്ചു. പറ്റില്ല ആരും പുറത്ത് പോകരുതെന്നാ നിയമം അച്ഛൻ പറഞ്ഞു. അത് സാരമില്ല നമുക്ക് പോകാം. അമ്മുവും അപ്പുവും ഒരേ സ്വരത്തിൽ പറഞ്ഞു. ഒടുവിൽ അച്ഛൻ സമ്മതിച്ചു. അമ്മുവും അപ്പുവും അച്ഛനമ്മമാരോടപ്പം യാത്ര തിരിച്ചു . ഒരാഴ്ചത്തെ ആഘോഷം കഴിഞ്ഞ് അവർ തിരിച്ച് എത്തി .വീടാകെ അഴുക്കായ് കിടക്കുന്നു. അമ്മുവിന് ചെറിയ പനിയും ഉണ്ടായിരിരുന്നു. അപ്പുപ്പന്റേയും അമ്മുമ്മയുടെയും അടുത്ത് പോകരുത് അച്ഛൻ അവളെ ഓർമ്മപ്പെടുത്തി കുഞ്ഞുങ്ങളല്ലേ സാരമില്ല അപ്പുപ്പൻ പറഞ്ഞു . പതുക്കെ അപ്പുപ്പനും അസുഖമായി കുറച്ച് ദിവസം കഴിഞ്ഞപ്പോൾ അമ്മുവിന്റെ അസുഖം പതുക്കെ ഭേദമായ് . അപ്പോഴേക്കും അപ്പുപ്പൻ മരിച്ചിരുന്നു. അമ്മുവിന് സങ്കടം സഹിക്കാനായില്ല. അവൾ പൊട്ടി കരഞ്ഞു. ഗുണപാഠം:- "സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട ".
വേദിക. പി. എൻ
2 B മരുതൂർകുളങ്ങര എസ്. എൻ. യൂ. പി. എസ്
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ