മരുതൂർകുളങ്ങര എസ്സ്.എൻ.യു.പി.എസ്സ്/അക്ഷരവൃക്ഷം/പരിസ്ഥിതി 1

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി

കൊറോണ കാരണം മനുഷ്യൻ പുറത്തിറങ്ങി നടക്കാത്തത് കൊണ്ട് റോഡും വഴിയും വൃത്തിയായി. കൊറോണ വരുന്നതിനു മുൻപ് റോഡിലൂടെ പോകുന്ന വാഹനങ്ങളുടെ പുക പടരുകയും ചവറുകൾ വഴിയിൽ ഇടുകയും ചെയ്യുമായിരുന്നു. ഇപ്പോൾ ലോകം എങ്ങും ശുചിത്വo ആണ്. പുഴകളും തടാകങ്ങളും വൃത്തിയാണ് മുൻപ് മനുഷ്യൻ ചപ്പുചവറുകൾ ഉപേക്ഷിക്കുന്നത് ഇവിടെ ആയിരിന്നു. ഇപ്പോൾ റോഡിൽ എല്ലാം തിരക്ക് കുറവാണു പാദയോരങ്ങൾ എല്ലാം വൃത്തി ആണ്. ഇപ്പോൾ അന്തരീക്ഷത്തിൽ മലിനീകരണത്തിന്റെ തോത് കുറഞ്ഞതിനാൽ ഹരിത ഗൃഹ വാതകങ്ങളുടെ അളവ് കുറഞ്ഞു അങ്ങിനെ ഓസോൺപാളിക്കു ഉണ്ടായ വിള്ളൽ പോലും മാറിക്കൊണ്ടിരിക്കുന്നു.
ശുചിത്വം
................
കൊറോണകാലത്തുശ്രെദ്ദിക്കേണ്ടവ്യക്തിശുചിത്വങ്ങൾ :-
കൈകളും കാലുകളും സോപ്പ് ഉപയോഗിച്ച് എപ്പോഴും വൃത്തി ആക്കുക കണ്ണിലും മൂക്കിലും വായിലും കൈകൾ കൊണ്ട് സ്പർശിക്കരുത് തുമ്മുമ്പോൾ തൂവാലയോ ടിഷ്യുവോ ഉപയോഗിക്കണം.
അത്യാവശ്യ ഘട്ടങ്ങളിൽ പുറത്തേക്കു ഇറങ്ങുമ്പോൾ മുഖത്തു മാസ്കും കയ്യിൽ ഗ്ലൗസും ധരിക്കുക.
പുറത്തുപോയിവന്നതിനുശേഷം കൈകൾ സാനിറ്ററീസ് ഉപയോഗിച്ച് വാഷ് ചെയ്യുക.
കല്യാണംപോലുള്ളമറ്റുചടങ്ങുകളിൽപങ്കെടുക്കാതിരിക്കുക.
പരസ്പരം ഉള്ള ഹസ്തദാനങ്ങൾ ഒഴിവാക്കുക.
നമ്മൾ കൊറോണ വയറസ്സിനെ തുരത്തുന്നതിന്റെ ഭാഗമായി സർക്കാരിന്റെ "Break The Chain"പദ്ധതിയുമായി മുൻപോട്ട് പോകുക.
രോഗപ്രതിരോധം



കണ്ണുകൾ കൊണ്ട് പോലും കാണാൻ കഴിയാത്ത ഒന്നാണ് കൊറോണ വൈറസ് (COVID-19).
ഏകദേശം ഈ വൈറസിന്റെ വലിപ്പം ഒരു മുടി നാരിഴയെ 1155 ഭാഗിക്കുമ്പോൾ ഉള്ള വലിപ്പം ആണ് പ്രതിരോധ ശേഷി ഉള്ളവർക്ക് ഇതൊരു പനി പോലെ വന്നു മാറും.
രോഗപ്രതിരോധ ശേഷിക്കു വേണ്ടി നമ്മൾ വൈറ്റമിൻ C അടങ്ങിയ ഭക്ഷണങ്ങൾ (നാരങ്ങ, നെല്ലിക്ക, ഓറഞ്ച് etc.......... ) കഴിക്കുക.
കുഞ്ഞുകുട്ടികൾക്കും പ്രായമുള്ളവർക്കും രോഗം വന്നാൽ മാറാൻ പാടാണ്
അതുകൊണ്ട് വ്യക്തി ശുചിത്വവും രോഗപ്രതിരോധശേഷിയുംവേണ്ടത് വേണ്ടത്അത്യാവശ്യമാണ്.



വൈഷ്‌ണു രാജേഷ്
5b മരുതൂർകുളങ്ങര എസ്സ്.എൻ.യു.പി.എസ്സ്
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം