മരിയനാട് എ എൽ പി എസ് പാമ്പ്ര/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി താലൂക്കിൽ പൂതാടി പഞ്ചായത്തിലാണ് മരിയനാട് സ്കൂൾ സ്ഥിതിചെയ്യുന്നത് കർഷകരും തൊഴിലാളികളും ആദിവാസികൾ മടങ്ങുന്ന സാധാരണ കുടുംബങ്ങളാണ് ഈ മലനാട് പ്രദേശത്ത് താമസിക്കുന്നത് കുന്നുകളും താഴ്വരകളും നിറഞ്ഞ ഹരിത ഭംഗിയാർന്ന ഗ്രാമമാണ് മരിയനാട് . 1950-കളിൽ തെക്കൻ ജില്ലകളിൽ നിന്നായി എത്തിയ കുടിയേറ്റ ജനവിഭാഗമാണ് മരിയനാട് പ്രദേശത്ത് ഏറിയ പങ്കും താമസിക്കുന്നത് 1975 ശ്രീ ഐസ്സക്ക് കുരുവിത്തടം ബോംബെ ബർമ ട്രേഡിങ് കോർപ്പറേഷനിൽ നിന്നും പാമ്പ്ര എസ്റ്റേറ്റ് വിലയ്ക്കുവാങ്ങി വിശാലമനസ്കനായ അദ്ദേഹം 5 ഏക്കർ സ്ഥലം മരിയനാട് കോൺവെൻറ് സ്കൂൾ നിർമ്മിക്കുന്നതിനായി സൗജന്യമായി നൽകി 1977 മരിയനാട് അൺഎയ്ഡഡ് വിദ്യാലയം കോഴിക്കോട് രൂപതയുടെ കീഴിൽ പ്രവർത്തനമാരംഭിച്ചു തുടർന്ന് 1982 ൽ ഉറുസ് ലൈൻ ഓഫ് മേരി ഇമ്മാക്കുലേറ്റ് എന്ന കോർപ്പറേറ്റ് മാനേജ്മെൻറ്റിന്റെ കീഴിൽ സേവന സന്നദ്ധരായ ഒരു കൂട്ടം സിസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ മരിയനാട് എൽ പി സ്കൂൾ സ്ഥാപിതമായി 1986 ൽ ഈ സ്ഥാപനം എയ്ഡഡ് വിദ്യാലയമായി ഗവൺമെൻറ് അംഗീകരിക്കുകയും മരിയനാട് എൽ പി സ്കൂൾ പാമ്പ്ര എന്ന പേരിൽ അറിയപ്പെടുകയും ചെയ്തു ആദ്യത്തെ പ്രധാന അധ്യാപിക സിസ്റ്റർ റെജീന യുടെ നേതൃത്വത്തിൽ വിദ്യാലയം പ്രവർത്തനം ആരംഭിച്ചു