സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മരിയനാട് എ. എൽ. പി. സ്കൂൾ  പാമ്പ്ര. പൂതാടി പഞ്ചായത്തിലെ എട്ടാം വാർഡിൽ മരിയനാട് പ്രദേശത്ത് 5 ഏക്കർ വിസ്തൃതിയിലാണ് മരിയനാട് എ എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. നിലവിൽ രണ്ട് കെട്ടിടങ്ങളിലായി പതിനഞ്ചു ക്ലാസ്സ്‌ മുറികൾ പ്രവർത്തിക്കുന്നു. കൂടാതെ ഓഫീസ്, സ്മാർട്ട്‌ ക്ലാസ്സ്‌ റൂമുകൾ  ടോയ്ലറ്റ്, കമ്പ്യൂട്ടർ ലാബ്, ഓഡിറ്റോറിയം, പാചക പ്പുര, കുട്ടികളുടെ പാർക്ക്‌, ജൈവ വൈവിധ്യ പാർക്ക്‌, ലൈബ്രറി, സയൻസ് ലാബ്, ഗണിത ലാബ്, കുടിവെള്ള സൗകര്യത്തിനായി സ്വന്തമായി കിണറും പൈപ്പ് ലൈനുകളും ഉൾപ്പെടുന്നതാണ് സ്കൂൾ ഭൗതിക സാഹചര്യം. പഴയ കെട്ടിടത്തിനു പകരമായി സ്മാർട്ട്‌ ക്ലാസ്സ്‌റൂമുകളോട് കൂടിയ ഒരു മൂന്ന് നില കെട്ടിടത്തിന്റെ പണി പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഭാഗികമായ ചുറ്റുമതിലും ഇലക്ട്രിക് ഫെൻസിങ്ങും സ്കൂളിന്റെ ഭാഗമാണ്.

മാനേജ്മെൻറ്:

വിശുദ്ധ ഉർസുലയുടെ നാമധേയത്തിൽ

സഭാ സ്ഥാപകയായ വാഴ്ത്തപ്പെട്ട മദർ ബ്രിജിദാ മൊറോല്ലോയാൽ സ്ഥാപിതമായ ഉർസുലൈൻ മാനേജ്മെൻറ് 1649-ൽ ഇറ്റലിയിൽ രൂപം കൊള്ളുകയും തുടർന്ന് 1934 നവംബർ 12 ന്  ഇന്ത്യയിൽ പല സംസ്ഥാനങ്ങളിലായ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തനമാരംഭിക്കുകയും ചെയ്തു.

ഉർസുലൈൻ വിദ്യാഭ്യാസലക്ഷ്യം: വിശ്വാസം,സ്നേഹം, സേവനം എന്നീ മൂല്യങ്ങളിലധിഷ്ഠിതമായ വിദ്യാഭ്യാസം.