ഉള്ളടക്കത്തിലേക്ക് പോവുക

മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/നാഷണൽ കേഡറ്റ് കോപ്സ്/2026-27

Schoolwiki സംരംഭത്തിൽ നിന്ന്

Annual training camp

1(K) Indep coy Cherthala യൂണിറ്റ് എല്ലാവർഷവും നടന്നുവരുന്ന (ATC)Annual training camp ആലപ്പുഴ SDV Girls High സ്കൂളിൽ വെച്ച് നടന്നു. 07-05-2026 വ്യാഴാഴ്ച മുതൽ 16-05-2026 ശനിയാഴ്ച വരെ നീളുന്ന 10 ദിവസത്തെ ക്യാമ്പാണ് സംഘടിപ്പിച്ചത്. അതിൽ മദർ തെരേസ ഹൈസ്കൂളിലെ എട്ടാം ക്ലാസിലെ 25 കുട്ടികളിൽ 22 കുട്ടികൾ പങ്കെടുക്കുകയും ക്യാമ്പ് വിജയകരമായി പൂർത്തീകരിക്കുകയും ചെയ്തു.

ATC എന്നത് ഒരു പട്ടാള ജീവിതമാണ് നമുക്ക് കാഴ്ചവയ്ക്കുന്നത്.ക്യാമ്പിൽ Drill Map Reading ,obstacle Training ,PT, weapon Training, Firing Practice, ബോധവൽക്കരണ പരിപാടികൾയോഗ ഫസ്റ്റ് എയ്ഡ് ക്ലാസുകൾ എല്ലാദിവസവും വൈകുന്നേരം NCC കുട്ടികളുടെകലാപരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തു നേരത്തെ തന്നെ നിശ്ചയിച്ച ടൈംടേബിൾ പ്രകാരമാണ് പത്ത് ദിവസത്തെ ക്യാമ്പ് നടത്തപ്പെടുന്നത്.22 കുട്ടികളുംക്യാമ്പ് സർട്ടിഫിക്കറ്റ് കരസ്ഥമാക്കുകയും. A സർട്ടിഫിക്കറ്റ് എഴുതാനുള്ള യോഗ്യത കൈവരിക്കുകയും ചെയ്തു.