മണ്ണാറശാല യു പി എസ് ഹരിപ്പാട്/അക്ഷരവൃക്ഷം/പരിസര ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസര ശുചിത്വം

ഒരു ചെറിയ ഗ്രാമം. ആ ഗ്രാമത്തിൽ ഒരു വീടുണ്ടായിരുന്നു. ആ വീട്ടിൽ ഒരു കുട്ടിയും അതിൻറെ അച്ഛനും അമ്മയും ഉണ്ടായിരുന്നു. ഒരു ദിവസം ആ കുട്ടിക്ക് പനിയും ചൂടും ചുമയും കൂടിക്കൂടി വന്നു. അവൻറെ 'അമ്മ അവനെ വീടിനടുത്തുള്ള ആശുപത്രിയിൽ കൊണ്ടുപോയി. ഡോക്ടർ അവനു കഴിക്കാൻ മരുന്ന് എഴുതിക്കൊടുത്തു. അവർ ആ മരുന്ന് മെഡിക്കൽ സ്റ്റോറിൽ നിന്ന് വാങ്ങി വീട്ടിലേക്ക് പോയി. പക്ഷെ മരുന്ന് കഴിച്ചിട്ടൊന്നും അവൻറെ അസുഖം മാറിയില്ല. അവർ വീണ്ടും ആശുപത്രിയിലേക്ക് പോയി. അപ്പോൾ ഡോക്ടർ വേറെ കുറച്ചു മരുന്ന് എഴുതിക്കൊടുത്തു. ആ മരുന്ന് കഴിച്ചിട്ടും അവൻറെ അസുഖം മാറിയില്ല. അവൻറെ അസുഖം മാറാത്തതിൽ അച്ഛനും അമ്മയ്ക്കും നല്ല വിഷമമുണ്ടായിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം പരിസരശുചിത്വം നോക്കുന്ന ആളുകൾ വന്നു. അവർ വന്നപ്പോൾ കുട്ടിയുടെ അസുഖമെന്ത് എന്ന് ചോദിച്ചിരുന്നു. അവർ വീടും പരിസരവും നോക്കിയിട്ട് പറഞ്ഞു. എങ്ങനെയാണ് കുട്ടിക്ക് അസുഖം വരാതിരിക്കുക? വീടും പരിസരവുമെല്ലാം വൃത്തികേടായി കിടക്കുകയല്ലേ? അപ്പോൾ വീട്ടുകാർ പറഞ്ഞു ഇനി ഞങ്ങൾ വീടും പരിസരവുമെല്ലാം വൃത്തിയായി സൂക്ഷിച്ചോളാം. പരിസരശുചിത്വം നോക്കാൻ വന്നവർ പറഞ്ഞു "പരിസരം വൃത്തിയാക്കിയ ശേഷം കുട്ടിക്ക് മരുന്ന് കൊടുക്കൂ, അസുഖം മാറും". അങ്ങനെ അവർ ചെയ്തപ്പോൾ കുട്ടിയുടെ അസുഖം മാറി. അവർക്ക് സന്തോഷമാവുകയും ചെയ്തു.

ഗുണപാഠം : പരിസരശുചിത്വവും രോഗപ്രതിരോധ ശക്തിയുമുണ്ടെങ്കിൽ മാത്രമേ നമ്മൾക്ക് ഏത് രോഗത്തേയും നേരിടാൻ പറ്റൂ.

അനുശ്രീ എസ്
5 ഇ മണ്ണാറശാല യു.പി.സ്കൂൾ
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ