മണിമേഖല
സംഘകാലത്തെ ഒരു മഹാകാവ്യമാണ് മണിമേഖല.( തമിഴ്:மணிமேகலை, ഇംഗ്ലീഷ്: Manimekalai.) തമിഴ് സാഹിത്യത്തിലെ അഞ്ച് മഹാകാവ്യങ്ങളിലൊന്നായി ഫലകം:Ref കണക്കാക്കപ്പെടുന്ന ഇത് ചിലപ്പതികാരത്തിന്റെ തുടർച്ചയാണ്. അതിനാൽ ഇവ രണ്ടിനേയും ഇരട്ടക്കാവ്യങ്ങൾ എന്നു വിളിക്കാറുണ്ട്. ചിലപ്പതികാരം ഒരു ജൈനമതസിദ്ധാന്തങ്ങളെ വിശദീകരിക്കുന്ന കാവ്യമാണെങ്കിൽ മണിമേഖല ബുദ്ധമതതത്വങ്ങളെയാണ് പ്രതിപാദിക്കുന്നത്. ബുദ്ധമതത്തെ അങ്ങേയറ്റം പുകഴ്ത്തുകയും ഇതരമതങ്ങളെ ഖണ്ഡിക്കുകയുമാണ് മണിമേഖല ചെയ്യുന്നത്. ഈ രണ്ടു കാവ്യങ്ങളും ഒരേ കാലത്ത് രചിക്കപ്പെട്ടവയായിരിക്കണം എന്നാണ് കരുതപ്പെടുന്നത്. (എന്നാൽ ചിലപ്പതികാരം രണ്ടാം നൂറ്റാണ്ടിലും മണിമേഖല ആറാം നൂറ്റാണ്ടിലും ആണ് രചിക്കപ്പെട്ടിരിക്കുന്നതെന്നും അഭിപ്രായമുണ്ട്[1]). കേരള സാഹിത്യ അക്കദമി 1971 ൽ ഇതിന്റെ ഒരു പരിഭാഷ പ്രസിദ്ധീകരിച്ചു. ചിലപ്പതികാരം ഒരു സമ്പന്ന കുടുംബത്തെപ്പറ്റിയാണ് എങ്കിൽ മണിമേഖലയാണെങ്കില് ഒരു വേശ്യയുടെ (ചിലപ്പതികാരത്തിലെ നായകനായ കോവിലനും മാധവി എന്ന വേശ്യക്കും) മകളെ സംബന്ധിച്ചുള്ളതുമാണ്. ഇങ്ങനെയുള്ള കഥ ആസ്പദമാക്കിയതിനാൽ ചിലരുടെ അഭിപ്രായത്തിൽ ഇത് ഒരു വിപ്ലവകാവ്യമാണ്.
ഗ്രന്ഥകർത്താവ്
രചയിതാവ് കൂലവാനികൻ ചാത്തനാർ എന്നാണ് പതികം പറയുന്നത്. തണ്ടമിഴ്ച്ചാത്തൻ, മതുരൈക്കൂലവാണികൻ ചാത്തൻ എന്ന് ചിലപ്പതികാരത്തിലും പറയുന്നു. ചാത്തൻ എന്നത് ശാസ്തൻ എന്ന ബുദ്ധഭിക്ഷുക്കളുടെ പേരാണെന്നും ഇതിന്റ്റെ കർത്താവ് ചാത്തനാർ ഒരു ബുദ്ധനായിരുന്നു എന്നു കരുതുന്നു. അദ്ദേഹം കോവലന്റേയും കണ്ണകിയുടേയും കാലത്ത് ജീവിച്ചിരുന്നയാളാണെന്നും മധുരയുടെ അധിദേവത, കണ്ണകിയോട് അവളുടെ മുജ്ജന്മ കഥ പറഞ്ഞു കൊടുത്തയാളായിരുന്നു എന്നും ചിലപ്പതികാരത്തിൽ പറയുന്നു. ചേരൻ ചെങ്കുട്ടുവൻ, ഇളങ്കോവടികൾ എന്നിവരുടെ സമകാലികനായിരുന്നു ഇദ്ദേഹം. ചില ചരിത്രകാരന്മാരുടെ അഭിപ്രായത്തിൽ ഇത് ചിത്തലൈ ചാത്തനാർ ആണ്. എന്നാൽ മറ്റു ചിലർ സംഘപ്പുലവരായ ചിത്തലൈ ചാത്തനാരും കൂലവാണികൻ ചാത്തനാരും രണ്ടും രണ്ടാണ്.
പേരിനു പിന്നിൽ
മണിമേഖല എന്നത് കാവ്യത്തിലെ നായികയുടെ പേരാണ്. കോവിലന്റേയും സുന്ദരിയായ മാധവി എന്ന വേശ്യയുടേയും മകളാണ് മണിമേഖല. എന്നാൽ ഗ്രന്ഥകാരൻ അവള് മാധവിയുടെ മകൾ എന്ന് പറയുന്നില്ല, മറിച്ച് കണ്ണകിയുടെ മകൾ എന്നാണ് പറയുന്നത്. അദ്ദേഹം പത്തിനിക്കടവുൾ ആയ കണ്ണകിയുടെ മകൾ ആണ് മണിമേഖല എന്ന് സമർത്ഥിക്കുന്നു. കാവ്യത്തിന് മണിമേഖലത്തുറവ് എന്നും പേർ ഉണ്ട്. ചിലപ്പതികാരം സമ്പന്നമായ കുടുംബത്തിന്റെ കഥയാണ് എന്നാൽ മണിമേഖല വേശ്യയുടെ മകളുടെ കഥയും, കേന്ദ്രബിന്ദുവും വേശ്യ തന്നെ.[2]
കാലഘട്ടം
ഫലകം:Sangam literature ക്രി.വ. രണ്ടാം ശതകത്തിലാണ് ഇത് രചിക്കപ്പെട്ടത് എന്ന് ചിലർ വിശ്വസിക്കുന്നു.[3] എന്നാൽ ചിലപ്പതികാരവും മണിമേഖലയും ഒരേ നൂറ്റാണ്ടിൽ തന്നെയാണ് എഴുതപ്പെട്ടത് എന്നും അത് ക്രിസ്ത്വംബ്ദത്തിന്റെ ആദ്യകാലങ്ങളിൽ ആണെന്നുമാണ് പ്രൊഫസ്സർ രാമചന്ദ്രദീക്ഷിതർ അവകാശപ്പെട്ടത്. എസ്. വൈയാപുരി പിള്ള ഇത് ആറാം നൂറ്റാണ്ടിലേതാണ് എന്ന് വാദിച്ചു. എന്നാൽ ചിലപ്പതികാരത്തിൽ കോവിലൻ കണ്ണകി വിവാഹം നടക്കുന്നത് കരികാലന്റെ കാലത്താണ് എന്ന പരാമർശം ഉണ്ട്. ഇത് ക്രി.വ. 111-136 വരെയാവാനാണ് സാദ്ധ്യത എന്നാണ് ഡോ. രാജമാണിക്കനാർ സൂചിപ്പിക്കുന്നത്. ചിലപ്പതികാരം രചിക്കപ്പെട്ടത് ക്രി.വ. രണ്ടാം നൂറ്റാണ്ടിന്റെ പൂർവ്വാർദ്ധത്തിലാണ് എന്ന് ജനാർദ്ധനൻ പിള്ള കരുതുന്നു. മണിമേഖലയുടെ കാലവും അതു തന്നെ.[2]
കഥയുടെ ആശയം
പണ്ടത്തെ തമിഴർ (കേരളീയരും) ലോകസുഖത്തെ യഥാർത്ഥ സുഖം എന്ന് കരുതിയവരാണ്. ലോകായതം എന്ന് ദർശനം പ്രചരിച്ചിരുന്നത് ഇത്തരം തത്ത്വചിന്തകൾ അടിസ്ഥാനമാക്കിയായിരുന്നു. വിഭവസമൃദ്ധമായ് ഭക്ഷണവും കാമകേളികളുമാണ് പരമാനന്ദമെന്ന് അവർ ധരിച്ചു. സമൂഹത്തിൽ അത്തരം ശീലങ്ങൾ പ്രചരിച്ചു. മത്സ്യമാംസാദികൾ അവർ ഇഷ്ടപ്പെട്ടു. മണിമേഖല ഇതിനെ ശക്തിയായി എതിർക്കുന്നു. കർമ്മബന്ധം, പുനർജ്ജന്മം, ആത്മാവ്, ജീവകാരുണ്യം, പുണ്യപാപങ്ങൾ, സ്വർഗ്ഗനരകങ്ങൾ, അന്നദാനം, ദൈവികസംഭവങ്ങൾ എന്നീ ബുദ്ധമത ആശയങ്ങളെ മണിമേഖല അവതരിപ്പിക്കുകയും ചെയ്തുകൊണ്ട് മനുഷ്യമനസ്സിനെ നിയമ സംഹിതയെന്നോണം അത് ബന്ധിപ്പിക്കാൻ ശ്രമിക്കുന്നു. ശരീരം നശിക്കും, യൗവ്വനം പോകും, സൗന്ദര്യം ഉണ്ടാകില്ല അനന്ദം ക്ഷണഭംഗുരമാണ് ധർമ്മം മാത്രമേ എന്നും നിലനിൽകൂ. അതിനാൽ മരണാനന്തരം നല്ല ജീവിതം ലഭിക്കാൻ ധർമ്മങ്ങൾ ചെയ്ത് നല്ല വഴിതേടുക. ഇന്ന് നമ്മുടെ ശരീരം ചെയ്യുന്നതെല്ലാം മുജ്ജന്മ പ്രവൃത്തികളുടെ ഫലമാണ് എന്ന് കാവ്യം പ്രസ്താവിക്കുന്നു. ആശകളുടെ അന്ത്യമാണ് ജീവിത സുഖത്തിന്റെ നിധാനം എന്നും മണിമേഖല കരുതുന്നു.
മണിമേഖലയിൽ സന്ദർഭം കിട്ടുമ്പോഴെല്ലാം ശ്രീബുദ്ധന്റെ മാഹാത്മ്യം വർണ്ണിക്കുന്നു. ഭഗവാന്റെ ആദർശങ്ങൾ വിശദമാക്കുന്നതിൽ ഗ്രന്ഥകാരൻ ശ്രദ്ധപതിപ്പിക്കുന്നു.
കഥാഖ്യാനം
മണിമേഖലയുടെ കഥ നടക്കുന്ന കാലത്ത് ചോഴരാജധാനി കാവേരിപൂമ്പട്ടിനമായിരുന്നു. പാണ്ഡ്യദേശത്തിന്റേത് മധുരയും ചേരരാജ്യത്തിന്റേത് വഞ്ചിമാനഗരവും കൊടുങ്ങല്ലൂർ ആയിരുന്നു. തൊണ്ടൈ നാടിന്റ്റെ തലസ്ഥാനം കാഞ്ചീപുരവുമായിരുന്നു. ഇവയെപ്പറ്റി മണിമേഖലയിൽ നല്ല വർണ്ണനകൾ ഉണ്ട്. കാവേരി പൂമ്പട്ടിണത്തിന്റെ പഴയ പേര് ചമ്പാപതി എന്നായിരുന്നു.
അവലോകനം
അവലംബം
മണിമേഖല (വിവർത്തനം) പി. ജനാർദ്ധനൻ പിള്ള (1989). . കേരള സാഹിത്യ അക്കാദമി.
അവലംബം
- ↑ "CHAPTER 12 - BUILDINGS, PAINTINGS AND BOOKS". Social Science - Class VI - Our Pasts-I. New Delhi: NCERT. 2007. pp. 127. ISBN 8174504931. http://www.ncert.nic.in/textbooks/testing/Index.htm.
- ↑ 2.0 2.1 പി., ജനാർദ്ധനൻ പിള്ള (1989). മണിമേഖല(വിവർത്തനം). കേരള സാഹിത്യ അക്കാദമി.
- ↑ ഫലകം:Cite web
കുറിപ്പുകൾ
- ഫലകം:Note 1) ചിലപ്പതികാരം 2) മണിമേഖല 3) ജീവികചിന്താമണി, 4) വളൈയാപതി, 5) കണ്ഡലകേശി എന്നിവയാണ് അഞ്ച് മഹാകാവ്യങ്ങൾ.
de:Manimegalai en:Manimekalai ta:மணிமேகலை