മണപ്പള്ളി എസ്സ്.വി.പി.എം എൻഎസ്സ്എസ്സ് യു.പി.എസ്സ്/അക്ഷരവൃക്ഷം/കൊറോണ വൈറസ്
കൊറോണ വൈറസ്
മനുഷ്യരും പക്ഷിമൃഗാദികളും ഉൾപ്പെടുന്ന സസ്തനികളിൽ രോഗമുണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകൾ,അതാണ് കൊറോണ വൈറസുകൾ. അവ പല തരത്തിൽ കാണപ്പെടുന്നുണ്ട്. കഴിഞ്ഞ എഴുപതു വർഷങ്ങളായി കൊറോണ വൈറസ് എലി,പട്ടി,പൂച്ച,കുതിര,പന്നി,കന്നുകാലികൾ എന്നിവയെ ബാധിക്കാമെന്നു ശാസ്ത്രജ്ഞന്മാർ കണ്ടെത്തി. മൃഗങ്ങളിൽ പൊതുവെ ഇത് കണ്ടുവരുന്നുണ്ട്. എന്നാൽ ഇത്തരം വൈറസുകൾ മൃഗങ്ങളിൽ നിന്നു മനുഷ്യരിലേക്ക് പകരുമെന്ന് ശാസ്ത്രിയമായി തെളിയിക്കപ്പെട്ടിട്ടില്ല. കൊറോണ വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ പതിനാല് ദിവസത്തിനുള്ളിൽ രോഗലക്ഷങ്ങൾ കാണാം. വൈറസ് പ്രവർത്തിച്ചു തുടങ്ങിയാൽ രണ്ടോ നാലോ ദിവസം വരെ പനിയും ജലദോഷവും ഉണ്ടാകും. തുമ്മൽ, ചുമ, മൂക്കൊലിപ്പ്, ക്ഷീണം, തൊണ്ടവേദന,എന്നിവ രോഗ ലക്ഷങ്ങളാണ്. ശരീര സ്രവങ്ങളിൽ നിന്നാണ് രോഗം പടരുന്നത്. തുമ്മുമ്പോഴും ചുമക്കുമ്പോഴും പുറത്തേക്ക് വരുന്ന സ്രവങ്ങളിലൂടെ വൈറസുകൾ സമീപമുള്ളവരിലേയ്ക്ക് പടരുകയും ചെയ്യും. വൈറസ് സാന്നിധ്യമുള്ളയാളെ സ്പർശിക്കുമ്പോഴോ അയാൾക്ക് ഹസ്തദാനം നൽകുകയോ ചെയ്യുമ്പോഴും രോഗം മറ്റെയാളിലേക്കു പടരാം. വൈറസ് ബാധിച്ച ആളിൽ നിന്നും പുറത്തുവരുന്ന സ്രവങ്ങൾ ഏതെങ്കിലും പ്രതലത്തിൽ വീഴുകയും, അത് മറ്റു വ്യക്തികൾ സ്പർശിക്കുകയോ മറ്റോ ചെയ്യുകയും, ആ ഭാഗം കൊണ്ടവരുടെ മുഖത്തു സ്പർശിക്കുകയും ചെയ്താൽ അവരിലേക്കും രോഗാണു കടന്നുകൂടും. കോവിഡ്-19 എന്നറിയപ്പെടുന്ന നോവൽ കൊറോണ വൈറസ് പ്രധാനമായും ബാധിക്കുന്നതു മനുഷ്യന്റെ ശ്വസനവ്യവസ്ഥയെയാണ്. ഈ വൈറസ് ഏറ്റവും അധികം വൃദ്ധരിലും മറ്റേതെങ്കിലുംതരത്തിലുള്ള രോഗങ്ങളുള്ള വ്യക്തികളിലും കൂടുതൽ അപകടകാരിയാണ്. സാമൂഹിക അകലംപാലിക്കുക എന്നതാണ് രോഗവ്യാപനം തടയുവാനുള്ള ഉത്തമമായ പോംവഴി.
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കരുനാഗപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കരുനാഗപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം