മട്ടന്നൂര്.എച്ച് .എസ്.എസ്./അക്ഷരവൃക്ഷം/പ്രകൃതി സംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി സംരക്ഷണം       

പ്രകൃതിയെ സംരക്ഷിക്കേണ്ടത് മനുഷ്യന്റെ കടമയാണ്.  എന്നാൽ മനുഷ്യൻ നേരെ മറിച്ചാണ് ചെയ്യുന്നത്.  മനുഷ്യന്റെ സുഖസൗകര്യങ്ങൾ വര്ധിപ്പിക്കുന്നതിനുവേണ്ടി മരങ്ങൾ വെട്ടി നശിപ്പിച്ചും മാലിന്യങ്ങൾ വലിച്ചെറിഞ്ഹും പ്ലാസ്റ്റിക് കത്തിച്ചുമൊക്കെ പ്രകൃതിയെ നശിപ്പിക്കുന്നു മരങ്ങളില്ലെങ്കിൽ ചൂട് കൂടുന്നു അതുപോലെ മഴ ലഭിക്കാതാകുന്നു മഴവെള്ളം തടഞ്ഞു നിർത്തി സംരക്ഷിക്കാൻ പറ്റാതാകുന്നു ഇങ്ങനെ പോയാൽ ശുദ്ധവായു കിട്ടാതെയും കുടിവെള്ളം കിട്ടാതെയും മനുഷ്യർ മരിച്ചു വീഴുന്ന അവസ്ഥ ഭാവിയിൽ ഉണ്ടാവും മാലിന്യങ്ങൾ വലിച്ചെറിയുമ്പോൾ അത് നേരെ കുളങ്ങളിലേക്കോ പുഴകളിലേക്കോ പോകുന്നതോടുകൂടി ജലം മലിനമാക്കുന്നു.  അതുപോലെ പ്ലാസ്റ്റിക് വലിച്ചെറിയുമ്പോൾ മണ്ണ് മലിനമാക്കുന്നു ഗതാഗതസൗകര്യങ്ങൾ വര്ധിച്ചതോടുകൂടി അവയിൽ നിന്നുള്ള പുക അന്തരീക്ഷമലിനീകരണത്തിനു കാരണമാകുന്നു നമ്മുടെ വായു മലിനമാകുന്നതിനോടൊപ്പം ശുദ്ധ വായു കിട്ടാത്ത അവസ്ഥ ഉണ്ടാകുന്നു ഇങ്ങനെ എല്ലാ രീതിയിലും പ്രകൃതി നശിക്കുന്നു അതുകൊണ്ട് മരങ്ങൾ വെട്ടി നശിപ്പിക്കാതെ വെറുതെയിരിക്കുന്ന സമയങ്ങളിൽ പറ്റുമെങ്കിൽ കുറച്ചു ചെടികളും മരങ്ങളും നട്ടുപിടിപ്പിക്കുക പ്രകൃതി വിഭവങ്ങൾ ചൂഷണം ചെയ്യാതെ അവയെ സംരക്ഷിക്കുക.  നല്ലൊരു പരിസ്ഥിതി ഉണ്ടാക്കിയെടുക്കുക അതാവട്ടെ ഭാവി തലമുറയുടെ ലക്ഷ്യം

അഷിക രാധാകൃഷ്ണൻ
6 A മട്ടന്നൂർ.എച്ച് .എസ്.എസ്
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം