ഭൂമിവാതുക്കൽ എൽ പി എസ് / അറബി ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്
      വേറിട്ട പദ്ധതികളുമായി അറബിക് ക്ലബ്ബ്
     അക്കാദിക പ്രവർത്തനത്തിലെ മികവ് മാതൃകാപരമായി നിലനിർത്തുന്നതിനോടൊപ്പം സ്കൂളിന്റെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിൽ മാതൃകകളില്ലാത്ത വ്യത്യസ്ഥമായ പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്ന ഈ സ്കൂളിലെ  അറബിക് ക്ലബ്ബ്  സംസ്ഥാന തലത്തിൽ ശ്രദ്ധനേടിയിട്ടുണ്ട്.സ്വതന്ത്രമായ ഒരു അറബിക് ലൈബറി വിഭാഗമുള്ള ഒരു ലോവർ പ്രയിമറി കേരളത്തിൽ വേറെ ഉണ്ടെന്ന് തോന്നുന്നില്ല.
        സ്കൂളിന് മൈക്ക് സെറ്റ്, കമ്പ്യൂട്ടർ, സ്കാനർ, പ്രിൻറർ, വാട്ടർ കൂളർ, ഷെൽഫ്,പുസ്തക ശേഖരം, ഫേനു കൾ എന്നിങ്ങനെ വിവിധ അവശ്യമായ ഉപകരണങ്ങൾ സ്പോൺസർ ചെയ്ത ത് അറബി ക്ലബ്ബിന്റെ സംഘാടത്തിലെ മികവ് എടുത്തുകാണിക്കുന്നു.
             സ്കൂളിലെ അറബിക് ഭാഷാ ദിന പരിപാടികളുടെ മേൻമ ,അബിക് മാഗസിൻ "അൽ-ഖാഫില " യുടെ പ്രസിദ്ധീകരണം ക്ലാസ് റൂം പ്രവർത്തങ്ങളിൽ നിന്ന് രൂപപ്പെടുന്ന മാതൃകാ ഉൽപ്പന്നങ്ങൾ എന്നിവ അക്കാദമികതലത്തിൽ ഈ സ്കുളിന്റെ യശസ് വാനോളം ഉയർത്തുന്നു.സുരേഷ്‌ കുമാർ-ഡി.ഇ.ഒ , സുലൈഖ ടീച്ചർ - ഐ.എം.ജി , അറബിക് കവി കെ.മൊയതു മാസ്റ്റർ എന്നിവർ ക്ലബ്ബ് പ്രവർത്തനത്തെ സപ്പോർട്ട് ചെയ്യുന്നു.