ബോയ്സ് എച്ച് എസ്സ് എസ്സ് പുനലൂർ/അക്ഷരവൃക്ഷം/പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി

 
നമ്മുടെ മാതാവാണ്‌ പ്രകൃതി
പണ്ട് മനുഷ്യൻ ജീവനുതുല്യം
സ്നേഹിച്ചിരുന്ന പ്രകൃതി
പ്രാണൻ പോലെ നോക്കിയിരുന്ന പ്രകൃതി

ആയിരം വർഷം കൊണ്ട് മണ്ണ് വന്നു
ആയിരം വർഷം കൊണ്ട് മണ്ണിൽ പച്ചപ്പും വന്നു
ആയിരം വർഷം കൊണ്ട് മനുഷ്യരും വന്നു
മനുഷ്യൻ മണ്ണിനെ സ്നേഹിച്ചു പൊന്നു

ഇന്ന് പ്രകൃതി നശിക്കുന്നു
നാളെ മനുഷ്യനും നശിക്കും
മരങ്ങൾ നട്ടു വളർത്തുവിൻ
നാളെ നമുക്ക് ജീവിക്കാൻ

നമുക്ക് മുൻപുള്ള ആളുകൾ
വളർത്തിയ, മരങ്ങളെ
വെട്ടിക്കൊല്ലുന്നു പാവങ്ങളെ
അരുത് അരുത് കൊല്ലരുത്

നമ്മുടെ നന്മ മാത്രം കൊതിക്കും വൃക്ഷങ്ങൾ
വളർത്താം സ്നേഹിക്കാം
പച്ചപ്പ് നിർമ്മിക്കാം

നട്ടു വളർത്താം പുണ്യം പുണ്യം
നട്ടു വളർത്താം പുണ്യം പുണ്യം
 

റായിസ് മുഹമ്മദ് ഇസ്ര
7 A ബോയ്സ് എച്ച് എസ്സ് എസ്സ് പുനലൂർ
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത