ബേക്കർ മെമ്മോറിയൽ ഗേൾസ്,എച്ച്.എസ്സ്,എസ്സ്. കോട്ടയം./അക്ഷരവൃക്ഷം/ കൊറോണ എന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന മഹാമാരി

ആഗോളതലത്തിൽ ഭീതി ഉയർത്തി കൊറോണ വ്യാപിക്കുകയാണ്. മനുഷ്യരും പക്ഷികളും ഉൾപ്പടെയുള്ള സസ്തനികളിൽ രോഗമുണ്ടാകുന്ന ഒരു കൂട്ടം വൈറസുകളാണ് കൊറോണ വൈറസുകൾ. ഇവ സാധാരണ ജലദോഷപ്പനി മുതൽ സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം (സാർസ് ), മിഡിൽ ഈസ്റ്റ്‌ റെസ്പിറേറ്ററി സിൻഡ്രോം (മെർസ് ) കോവിഡ് -19 എന്നിവ വരെയുണ്ടാക്കാൻ ഇടയാക്കുന്ന ഒരു വലിയ കൂട്ടം വൈറസുകളാണ്. മനുഷ്യൻ ഉൾപ്പടെയുള്ള സസ്തനികളുടെ ശ്വാസനാളിയെ ബാധിക്കുന്നു, ഉദരത്തെയും ബാധിക്കാം, മരണവും സംഭവിക്കാം.

ചൈനയിൽ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത് ഇവയിൽ നിന്നും അല്പം വ്യത്യസ്തമായ, ജനിതകമാറ്റം വന്ന പുതിയ തരം വൈറസാണ്. ചൈനയിലെ വുഹാനിലാണ് ആദ്യമായി ഈ രോഗം സ്ഥിരീകരിച്ചത്. സാധാരണ ജലദോഷപ്പനിയെ പോലെ ശ്വാസകോശനാളിയെയാണ് ഈ രോഗം ബാധിക്കുന്നത്. മൂക്കൊലിപ്പ്, പനി, ചുമ തൊണ്ടവേദന, തലവേദന തുടങ്ങിയവയാണ് ലക്ഷണങ്ങൾ. ഇവ ഏതാനും ദിവസങ്ങൾ നീണ്ടുനിൽക്കും. ദുർബലരായവരിൽ, അതായത് പ്രായമായവരിലും ചെറിയ കുട്ടികളിലും വൈറസ് പിടിമുറുക്കും.ഇവരിൽ ന്യുമോണിയ, ബ്രോങ്കെറ്റിസ് പോലുള്ള ശ്വാസകോശ രോഗങ്ങൾ പിടിപെടും. March 11 ന് ലോക ആരോഗ്യ സംഘടന covid 19 നെ മഹാമാരിയായി പ്രഖ്യാപിച്ചു.

ശരീര സ്രവങ്ങളിൽ നിന്നാണ് രോഗം പടരുന്നത്. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായിൽ നിന്ന് പുറത്തേക്ക് വരുന്ന സ്രവങ്ങളുടെ തുള്ളിയിൽ വൈറസുകൾ ഉണ്ടായിരിക്കും. വായും മൂക്കും മൂടാതെ തുമ്മുമ്പോഴും ചുമക്കുമ്പോഴും ഇവ വായുവിലേക്ക് പടരുകയും അടുത്തുള്ളവരിലേക്ക് വൈറസുകൾ എത്തുകയും ചെയ്യും. വൈറസ് സാന്നിധ്യമുള്ളയാളെ സ്പർശിക്കുമ്പോഴോ അയാൾക്ക്‌ ഹസ്തദാനം നൽകുകയോ ചെയ്യുമ്പോഴും രോഗം മറ്റെയാളിലേക്ക് പടരാം. വൈറസ് ബാധിച്ച ഒരാൾ തൊട്ട വസ്തുക്കളിൽ വൈറസ് സാനിധ്യം ഉണ്ടാകാം. ആ വസ്തുക്കൾ മറ്റൊരാൾ സ്പർശിച്ചാൽ പിന്നീട് ആ കൈകൾ കൊണ്ട് മൂക്കിലോ കണ്ണിലോ മറ്റോ തൊട്ടാലും രോഗം പടരാം.

ഇന്ന് ലോകം തന്നെ കൊറോണയെ മഹാമാരിയായി പ്രഖ്യാപിച്ചിരിക്കുകയാണ്.ഈ മഹാമാരിയിൽ നിന്നും കര -കയറാൻ നമുക്ക് ഒന്നിച്ചു പരിശ്രമിക്കാം. മുൻകരുതലുകളിലൂടെ ഈ മഹാവിപത്തിനെ ചെറുക്കാം. കൈകൾ ഇടയ്കിടക്ക് കഴുകി വൃത്തിയാക്കുക, മാസ്ക് ധരിച്ച് പുറത്തിറങ്ങുക, അനാവശ്യമായി കൂട്ടം കൂടി പുറത്തിറങ്ങി നടക്കാതിരിക്കുക.ലോകത്താകമാനം പ്രശ്നമായിക്കൊണ്ടിരിക്കുന്ന ഈ മഹാമാരിയിൽ നിന്നും കരകയറാൻ നമുക്ക് ഒറ്റകെട്ടായി തുടർന്നും പ്രയത്നിക്കാം. വ്യക്തി ശുചിത്വം പോലെ തന്നെ പരിസരശുചിത്വത്തിനും പ്രാധ്യാന്യം നൽകുക.

ഫാത്തിമ നസ്‌റിൻ
8 സി ബേക്കർ മെമ്മോറിയൽ ഗേൾസ്,എച്ച്.എസ്സ്,എസ്സ്
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം