ബേക്കർ മെമ്മോറിയൽ ഗേൾസ്,എച്ച്.എസ്സ്,എസ്സ്. കോട്ടയം./അക്ഷരവൃക്ഷം/ ഇരുണ്ടകാലങ്ങൾ

ഇരുണ്ടകാലങ്ങൾ

കൊറോണ എന്ന മഹാമാരി ഇന്ന് ലോകം മുഴുവൻ വ്യാപകമായിരിക്കുന്നു വിശ്വസിക്കുവാൻ ആവുന്നില്ല. എന്താണ് കൊറോണ….? ഇതിനു പ്രതിവിധി ഇല്ലേ…… കൊറോണ മൂലം എത്ര പേർ മരണണമടഞ്ഞു തിരക്കുള്ള പ്രദേശകൾ ശൂന്യമയി ഒറ്റപ്പെട്ടിരിക്കുന്നു. ലോകം എങ്ങും നിശബ്ദത…. ചീറിപായുന്ന വണ്ടികളുടെ സ്ഥാനത്തിപ്പോൾ ആംബുലൻസ് മാത്രം. ലോകം മുഴുവൻ വ്യാപകമായ ആ മഹാമാരിയുടെ വിപത്, ആ ഈരുണ്ടകാലം….. ഒരോ ദിനങ്ങളും കടന്നുപോകുന്നത് പലരുടെയും മരണത്തോടെയാണ്. ലക്ഷക്കണക്കിന് പേർ മരിച്ചുകൊണ്ടിരിക്കുന്നു ചിന്തിക്കാൻ ആവുന്നതിലും അപ്പുറമാണ് ലോകത്തിന്റെ സ്ഥിതി. ഇതിനു വാക്സിനേഷനുകളോ, മരുന്നുകളോ ഒന്നും കണ്ടുപിടിച്ചിട്ടില്ല. ഇന്ന് കേരളം മുഴുവൻ ലോക്ഡൗണിന്റെ വലയിലാണ്. എല്ലാവരും വീടുകൾക്കുള്ളിൽ എല്ലായിടവും ശൂന്യമായിഇരിക്കുന്നു. കടകമ്പോളങ്ങൾ അടഞ്ഞുകിടക്കുന്നു ഭക്ഷണം ലഭിക്കാത്തവർക്കു സമൂഹ അടുക്കള വഴി ഭക്ഷണം എത്തിക്കുന്നു. രാപകൽ വിശ്രമം ഇല്ലാതെ പോലീസ്, ഫയർ ഫോഴ്സ് തുടങ്ങിയവർ ജനങ്ങൾക്കുവേണ്ടി പ്രയത്നിക്കുന്നു. മാധ്യമ പ്രവർത്തകരും വാർത്തകൾ അറിയാൻ നമ്മെ സഹായിക്കുന്നു കോവിഡ് മൂലം പലരുടെ ജീവിതവും വഴിമുട്ടിയിരിക്കുന്നു. അതേസമയം ലോകം മുഴുവൻ സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ടിരിക്കുന്നു ഭീതി വേണ്ട ജാഗ്രതയോടെ ഈ മഹാമാരിക്കെതിരെ നമുക്ക് ഒറ്റക്കെട്ടായിനിന്ന് പോരാടാം... ഇതിനായി പ്രവർത്തിക്കുന്ന ഡോക്ടർ, നഴ്സ്, ആരോഗ്യ പ്രവർത്തകർ മറ്റെല്ലാവർക്കും നാടിന്റെ അഭിനന്ദനങ്ങൾ.

ആദിത്യ കൃഷ്ണ. കെ
7 ബി ബേക്കർ മെമ്മോറിയൽ ഗേൾസ്,എച്ച്.എസ്സ്,എസ്സ്
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം