ബേക്കർ മെമ്മോറിയൽ ഗേൾസ്,എച്ച്.എസ്സ്,എസ്സ്. കോട്ടയം./അക്ഷരവൃക്ഷം/മഹാമാരി നിനക്ക് വിട

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി നിനക്ക് വിട

മനുഷ്യരും പക്ഷികളും ഉൾപ്പെടെയുള്ള സസ്തനികളിൽ രോഗമുണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് കൊറോണ വൈറസുകൾ. സാധാരണ ജലദോഷ പനി മുതൽ സാർസ്, മാർസ്, കോവിഡ് 19 എന്നിവ വരെയുണ്ടാക്കാൻ ഇടയാക്കുന്ന ഒരു വലിയ കൂട്ടം വൈറസുകളാണിവ.ജലദോഷം, സാർസ്, മാർസ്, ന്യൂമോണിയ ഇവയുമായി ബദ്ധപ്പെട്ട് ഇത് ഉദരത്തെയും ബാധിക്കും.

ബ്രോങ്കൈറ്റിസ് ബാധിച്ച പക്ഷികളിൽ 1937 ലാണ് ആദ്യമായി കൊറോണയെ തിരിച്ചറിഞ്ഞത് .സാധാരണ ജലദോഷത്തിന് 15 മുതൽ 30 ശതമാനം വരെയുള്ള കാരണം കൊറോണ വൈറസുകളാണ് .കഴിഞ്ഞ 70 വർഷങ്ങളായി കൊറോണ വൈറസുകൾ പട്ടി, എലി, പൂച്ച ,പന്നി, ടർക്കി ,കുതിര എന്നിവയെ ബാധിക്കാമെന്ന് ശാസ്ത്രജ്ഞൻ കണ്ടെത്തി .മൃഗങ്ങൾക്കിടയിൽ പൊതുവേ ഇത് കണ്ട് വരുന്നുണ്ട് .ഇങ്ങനെയുള്ള വൈറസുകൾ മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരും .ഇവ ശ്വാസനാളിയെയാണ് ബാധിക്കുക. ജലദോഷവും, ന്യൂമോണിയയുമൊക്കെയാണ് ഈ വൈറസ് ബാധയുടെ ലക്ഷണങ്ങൾ .രോഗം ഗുരുതരമായാൽ മരണം വരെ സംഭവിക്കും .

കൊറോണ വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ 14 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ കാണും. ഈ 14 ദിവസമാണ് ഇൻക്യൂബേഷൻ പിരിയഡ് എന്നറിയപ്പെടുന്നത്. വൈറസിന്റെ വ്യാപക സ്ഥലം ചൈനയിലെ വുഹാൻ നഗരമാണ് .കൊറോണ വൈറസിന് കൃത്യമായ ചികിത്സയില്ല .പ്രതിരോധ വാക്സിനും ലഭ്യമല്ല .രോഗം തിരിച്ചറിഞ്ഞാൽ രോഗിയെ മറ്റുള്ളവരിൽ നിന്നും മാറ്റി നിർത്തി ഐസൊലേറ്റ് ചെയ്താണ് ചികിത്സ നൽകേണ്ടത്. പകർച്ചപ്പനിക്ക് നൽകുന്നത് പോലെ ലക്ഷണങ്ങൾക്കനുസരിച്ച് ഉള്ള ചികിത്സയിൽ പനിക്കും വേദനക്കുമുള്ള മരുന്നുകളാണ് നൽകുന്നത് .രോഗിക്ക് വിശ്രമം അത്യാവശ്യമാണ് .ശരീരത്തിൽ ജലാംശം നിലനിർത്താനായി വെള്ളം കുടിക്കണം .പ്രതിരോധത്തിനായി ഇടയ്ക്കിടെ സോപ്പ് കൊണ്ട് കൈ കഴുകണം ,ചൂട് വെള്ളം കുടിക്കണം ,പുറത്തിറങ്ങുമ്പോൾ മാസ്ക്ക് ധരിക്കണം ,ചൂടുള്ള ഭക്ഷണം കഴിക്കണം ഈ കാര്യങ്ങൾ കൊണ്ട് നമുക്ക് കൊറോണ വൈറസിനെ പ്രതിരോധിക്കാം.

ഐഷാ മോൾ അഫ്സൽ
7 ബി ബേക്കർ മെമ്മോറിയൽ ഗേൾസ്,എച്ച്.എസ്സ്,എസ്സ്
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം