ബേക്കർ മെമ്മോറിയൽ ഗേൾസ്,എച്ച്.എസ്സ്,എസ്സ്. കോട്ടയം./അക്ഷരവൃക്ഷം/ഭാവി കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
ഭാവി കേരളം

എത്ര സുന്ദരമാം - നമ്മുടെ കേരളം
ഹരിതമാർന്ന - കേരളം
പച്ചപുതച്ചുകിടക്കുന്ന ദൈവത്തിന്റെ സ്വന്തം നാടേ,
നിന്നുടെ ഹരിത ശോഭ എവിടെ?
വാക്കുകളാൽ വർണിക്കുവാനാകുന്നില്ല നിന്നുടെ ഭംഗി
എന്നാൽ ഇന്ന് മാനവർ അത് അറിയുന്നില്ല
പുരോഗമനം ഏറുംതോറും
പ്രകൃതി ഘട്ടങ്ങളായി ശിഥിലമാകുന്നു
വരും തലമുറ അറിയാത്ത പോകുന്നു
തന്നുടെ നാടിന്റെ - മഹിമ
പ്രകൃതി ദൈവം തന്ന വരമെന്നു
മാനവർ - തിരിച്ചറിയുന്നില്ല
എല്ലാവൃക്ഷങ്ങളും നശിപ്പിക്കപ്പെടുന്നു
ജലാശയങ്ങൾ ഇല്ലാതാകുന്നു
മാലിന്യം കുമിഞ്ഞുകൂടുന്നു
മനുഷ്യർ പ്രകൃതിയെ ഇല്ലാതാകുന്നു
ജീവിതപാഠങ്ങൾ ഇനിയും - ബാക്കിയാവുന്നു
കേരള നാടേ ഇനി നിൻ ഭാവി എന്ത്?

 

ഡോണ മരിയ ബിജു
8 ബി ബേക്കർ മെമ്മോറിയൽ ഗേൾസ്,എച്ച്.എസ്സ്,എസ്സ്.
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത