ബേക്കർ മെമ്മോറിയൽ ഗേൾസ്,എച്ച്.എസ്സ്,എസ്സ്. കോട്ടയം./അക്ഷരവൃക്ഷം/ഭയംവേണ്ട ജാഗ്രതമതി

Schoolwiki സംരംഭത്തിൽ നിന്ന്
ഭയംവേണ്ട ജാഗ്രതമതി

ലോകമെല്ലാം കൊറോണയാ
നാട്ടിലെങ്ങും പടർന്നുപിടിച്ചു ഡോക്ടർമാരും,
നേഴ്സുമാരും നമ്മുടെ രക്ഷക്ക് വേണ്ടി നിൽക്കുന്നു
സർക്കാരും,പോലീസും നമുക്കുവേണ്ടി
രാപകലില്ലാതെ ഈ നാടിനുവേണ്ടി ഒരുമിക്കുന്നു,
ഒന്നിക്കുന്നു,നമുക്കെല്ലാം ഭയമല്ല
ജാഗ്രതയാണ് വേണ്ടത്
നമ്മുടെ വീടും പരിസരവും
വൃത്തിയായിരിക്കണം എപ്പോഴും
മഹാമാരി പോകും വരെ
വീടിനുള്ളിൽ കഴിയുക
കൈകളും മുഖവുമെല്ലാം
ഇടയ്ക്കിടെ കഴുകുക
ശുചിത്വമായി മുന്നേറുക
കൊറോണയെ തുരത്താം
നിയമപാലകർ പറയുന്നത്
അനുദിനം അനുസരിക്കുക
നേരിടാം നമുക്ക് കൊറോണ
എന്ന മഹാമാരിയെ

ജിസ്നാ നിസാർ
7 സി ബേക്കർ മെമ്മോറിയൽ ഗേൾസ്,എച്ച്.എസ്സ്,എസ്സ്.
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത