ബേക്കർ മെമ്മോറിയൽ ഗേൾസ്,എച്ച്.എസ്സ്,എസ്സ്. കോട്ടയം./അക്ഷരവൃക്ഷം/പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിരോധം

വ്യത്യസ്തമായൊരു കോവിഡ് എന്ന രോഗത്തെ
നന്നായി നമ്മൾ പ്രതിരോധിക്കേണം
പ്രതിരോധിക്കാനായി ശുചിത്വം വേണം
ശുചിത്വം മാത്രമല്ല ,ജാഗ്രതയും വേണം
എപ്പോഴും നന്നായി കൈ കഴുകേണം
കോവിഡ് ഒരു കാലൻ ,നമ്മുടെ കാലൻ
ഒരു ഭീകര സത്വം ,സത്വം
നമുക്കെന്നും വേണം ജാഗ്രത (4)
വ്യത്യസ്തമായൊരു കോവിഡ് എന്ന രോഗത്തെ
നന്നായി നമ്മൾ പ്രതിരോധിക്കേണം
നിപ്പയെ നമ്മൾ തുരത്തിയ പോലെ
ഈ മഹാമാരിയെ നമ്മൾ തുരത്തും
പുറത്തു പോകുമ്പോൾ മാസ്ക് ധരിക്കേണം
തിരിച്ചു വരുമ്പോൾ കൈ കഴുകേണം
കൈകൾ കഴുകുമ്പോൾ ഇരുപതു സെക്കൻ്റ്
സോപ്പു പയോഗിച്ച് തേച്ചു കഴുകേണം
ശൈലജ ടീച്ചറുടെ വാക്കുകൾ കേൾക്കണം
ആരോഗ്യ വകുപ്പിനെ അനുസരിക്കേണം
ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായയും
മൂക്കും അടച്ചു പിടിക്കേണം
ഒത്തിരിയൊത്തിരി വെള്ളം കുടിക്കേണം (കോവിഡ് ഒരു കാലൻ.......)
നമ്മുടെ രാജ്യം ഇന്ത്യാ രാജ്യം
ശുചിത്വത്തിൻ രാജ്യം ജാഗ്രതാ രാജ്യം (2)
നമ്മുടെ ശക്തി കൊറോണയെ തുരത്തും നമ്മുടെ രാജ്യം
വിജയത്തിൻ രാജ്യം (വ്യത്യസ്തമയൊരു ....)
(കോവിഡ്.... )

 

വിജയലക്ഷ്മി കെ ‍ടി
6 ബി ബേക്കർ മെമ്മോറിയൽ ഗേൾസ്,എച്ച്.എസ്സ്,എസ്സ്
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത