ബേക്കർ മെമ്മോറിയൽ ഗേൾസ്,എച്ച്.എസ്സ്,എസ്സ്. കോട്ടയം./അക്ഷരവൃക്ഷം/പരിസ്ഥിതിയെ പ്രണയിച്ചവൾ

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതിയെ പ്രണയിച്ചവൾ സൃഷ്ടിക്കുന്നു

പൂവേളി എന്ന ഗ്രാമത്തിൽ കിങ്ങിണി എന്ന് പേരുള്ളൊരു പെൺകുട്ടി ഉണ്ടായിരുന്നു. വളരെ സുന്ദരിയായിരുന്ന അവൾക്ക് തന്റെ പരിസ്ഥിതിയിലുള്ള സർവ്വത്തിനേയും വളരെ ഇഷ്ടമായിരുന്നു. അവളുടെ ചുറ്റുപാടുമുള്ള എല്ലാ കാര്യങ്ങളും അവൾക്ക് അതിശയവും അതിമനോഹരവുമായ കാഴ്ചകൾ ആയിരുന്നു. അവളുടെ വീട്ടിൽ എത്ര ചെടികൾ ഉണ്ട്‌, പൂക്കൾ ഉണ്ടാവുന്നവ ഏതെല്ലാം, തന്റെ വീടിനു ചുറ്റും ചെറുതും വലുതുമായ ഏതെല്ലാം മൃഗങ്ങളുണ്ട് ഏത് തരം പക്ഷികളുണ്ട് എന്നൊക്കെ നിരീക്ഷിക്കുന്നതായിരുന്നു അവളുടെ വിനോദം. ഒറ്റയ്ക്കിരിക്കുമ്പോൾ തന്റെ വീടും പറമ്പും നിരീക്ഷിക്കുന്ന സ്വഭാവവും അവൾക്ക് ഉണ്ടായിരുന്നു.
അങ്ങനെ ഒരു ദിവസം അവൾ തന്റെ വീട്ടിൽ ഉള്ള ഒരു കുറ്റിച്ചെടി യിലേക്ക് നോക്കുമ്പോൾ അതിനിടയിൽ ഒരു ചെറിയ കിളിക്കൂട് കണ്ടു. അവൾ പതിയെ ചെന്നു നോക്കുമ്പോൾ അതിൽ മനോഹരമായ രണ്ട് ചെറിയ മുട്ടകൾ ഇരിക്കുന്നു. അവൾ ചാഞ്ഞും ചെരിഞ്ഞും അതിലേക്ക് നോക്കി. സന്തോഷം അടക്കാൻ ആവാതെ അമ്മയുടെ അടുത്തേക്ക് ഓടിച്ചെന്ന് കാര്യങ്ങൾ പറഞ്ഞു. അമ്മയ്ക്കും സന്തോഷമായി പിന്നീട് എല്ലാ ദിവസവും അവൾ ആ കൂട് നിരീക്ഷിക്കുവാൻ തുടങ്ങി. എല്ലാ ദിവസവും രാവിലെ കുഞ്ഞുങ്ങൾ ഉണ്ടായോ എന്ന് അവൾ ചെന്ന് നോക്കും. അങ്ങനെ ഒരു ദിവസം രാവിലെ ചെന്ന് കൂട്ടിലേക്ക് നോക്കിയപ്പോൾ അതിൽ ഭംഗിയുള്ള രണ്ട് കുഞ്ഞിക്കിളികൾ. അവൾക്ക് കണ്ണുകളെ വിശ്വസിക്കാനായില്ല. സംരക്ഷണങ്ങളൊക്കെ നൽകി രണ്ട്‌ ദിവസം കഴിഞ്ഞു. മൂന്നാം ദിവസം രാവിലെ കൂട്ടിൽ ചെന്ന് നോക്കിയ അവൾ അമ്പരന്നുപോയി. കിളികളെ കാണാനില്ല. സങ്കടത്തോടെ അവൾ വീട്ടിൽ എത്തിയപ്പോൾ തന്റെ അനിയൻ ഉണ്ണി അതിനെ പിടിച്ചു കൂട്ടിലടച്ചിരിക്കുന്നതാണ് കണ്ടത്. അപ്പോൾ അവൾ ഉണ്ണിയോട് പറഞ്ഞു "ഒരിക്കലും നമ്മൾ കിളികളെ കൂട്ടിലടച്ചിടരുത്. അവരെ പ്രകൃതിയിലേക്ക് വിടൂ. പക്ഷികളും മൃഗങ്ങളും മനുഷ്യരും എല്ലാം പ്രകൃതിയുടെ അംഗങ്ങൾ ആണ്. മനുഷ്യരായ നമ്മെ കൂട്ടിലടയ്ക്കുന്നത് ഒരിക്കലും നമ്മുക്ക് ഇഷ്ടമുള്ള കാര്യം അല്ല,അതുപോലെ തന്നെയാണ് പക്ഷികൾക്കും. പക്ഷികളും മൃഗങ്ങളും മരങ്ങളും മനുഷ്യരും കൂടിചേരുമ്പോൾ നമ്മുടെ പരിസ്ഥിതി അർത്ഥവത്താകുന്നു."
ഇത്രയും പറഞ്ഞപ്പോൾ ഉണ്ണിക്ക് തന്റെ തെറ്റ് മനസ്സിലായി. അവൻ ആ കുഞ്ഞിക്കിളികളെ കൂട്ടിൽ നിന്നും മുക്തരാക്കി. അവ സന്തോഷത്തോടെ പറന്നകലുന്ന കാഴ്ച കണ്ട് കിങ്ങിണിയും ഉണ്ണിയും സന്തോഷം കൊണ്ട് തുള്ളിച്ചാടി.

അലീന് ജോൺ
8 ബി ബേക്കർ മെമ്മോറിയൽ ഗേൾസ്,എച്ച്.എസ്സ്,എസ്സ്.
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കഥ