ബേക്കർ മെമ്മോറിയൽ ഗേൾസ്,എച്ച്.എസ്സ്,എസ്സ്. കോട്ടയം./അക്ഷരവൃക്ഷം/പരിസ്ഥിതിയും ശുചിത്വവും

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതിയും ശുചിത്വവും

ചിന്തിക്കുന്നവരുടെ മനസിനെ മഥിക്കുന്നതും വളരെയതികം കാലികപ്രാധാന്യമുള്ളതുമായ ഒരു വിഷയമാണ് പ്രകൃതി മലിനീകരണം. ഇന്ത്യയിലെ ഏറ്റവും ജനനിബിഡമായ പ്രദേശങ്ങളിൽ ഒന്നാണ് കേരളം, അതുകൊണ്ട് തന്നെ ഈ വലിയ ജന വിഭാഗത്തിന്റെ ആവശ്യങ്ങൾ നിറവേറുന്നതിന്റെ ഭാഗമായി ഉണ്ടാകുന്ന മാലിന്യങ്ങൾ നമ്മുടെ പരിശുദ്ധമായിരുന്ന നദികളെയും തടാകങ്ങളെയും എന്തിന്, നമ്മുടെ പ്രകൃതിയെയും ചുറ്റുപാടുകളെ പോലും മാലിന്യമാക്കികൊണ്ടിരിക്കുന്നു. അങ്ങനെയത് ദൈവത്തിന്റെ സ്വന്തം നാട് നേരിടുന്ന ഏറ്റവും വലിയ വിപത്തായി മാറിയിരിക്കുന്നു. ദിനം തോറും വർധിച്ചു വരുന്ന ഈ മാലിന്യ കൂമ്പാരം നാം നമ്മുടെ സംസ്‍കാരത്തിന്റെ അടിവേരുകളിൽ ഊറ്റം കൊള്ളുമ്പോഴും വിദ്യാഭ്യാസ മേഖലകളിൽ വളരെയധികം മുൻ പന്തിയിൽ എത്തിയിട്ടും തുടച്ചു മാറ്റുന്നില്ല.മാലിന്യ സംസകരണത്തിന്റെ കാര്യത്തിൽ നമ്മൾ കേരളീയർ വളരെയേറെ പിന്നോക്കം പോയിരിക്കുന്നു.

മനുഷ്യൻ തന്റെ പുരോഗതിയുടെ ഭാഗമായി ഉപയോഗിച്ചുവന്ന പല വസ്തുക്കളും അവയുടെ അവശിഷ്ടങ്ങളും പിന്നീട് വൻ തോതിൽ കുമിഞ്ഞു കൂടുകയും പ്രകൃതിയുടെ സന്തുലിതാവസ്ഥയ്ക്കും മനുഷ്യന്റെ ആരോഗ്യകരമായ ജീവിതത്തിനും തടസം സൃഷ്ടിക്കുകയും ചെയ്തു. ഇത്തരം വസ്തുക്കളെയാണ് മാലിന്യങ്ങൾ എന്ന് അറിയ പെടുന്നത്. ഖരം, ദ്രാവകം, വാതകം എന്നീ മൂന്ന് രൂപങ്ങളിൽ ഈ മാലിന്യ കൂമ്പാരങ്ങൾ നമ്മെ വേട്ട ആടിക്കൊണ്ടിരിക്കുന്നു. വികസനത്തിന്റെ പേരിൽ നാം പ്രകൃതിയെ ചൂഷണം ചെയ്യുമ്പോൾ, നാം അറിയാതെ തന്നെ നമ്മുടെ പ്രകൃതി പല രീതിയിൽ മലിനമായിക്കൊണ്ടിരിക്കുന്നു. സാമ്പത്തിക ലാഭത്തിൽ ആകൃഷ്ടരായി ടൂറിസം വികസനത്തിന്റെ പേരിൽ നമ്മൾ കെട്ടിപൊക്കിയ റിസോർട്ടുകൾ വൻകിട ഹോട്ടലുകൾ ഹൗസ് ബോട്ടുകൾ മാലിന്യം കുന്നുകൂട്ടുന്നതിൽ ഒരു മുഖ്യപങ്കു വഹിക്കുന്നു. വികസത്തിന്റെ പേരിൽ നമ്മൾ നശിപ്പിക്കുന്ന തണൽ മരങ്ങളും നെൽ പാടങ്ങളും കണ്ടൽ മരങ്ങളും ആവാസ്ഥ വ്യവസ്ഥയെ മാത്രമല്ല പ്രകൃതിയുടെ സന്തുലിത അവസ്ഥയെപോലും തകർത്ത് സുസ്ഥിര വികസനത്തിന് തടസം സൃഷ്‌ടിക്കുന്നത് ഇന്നൊരു പതിവ് കാഴ്ചയായി മാറിയിക്കുന്നു. വർധിച്ചു വരുന്ന വാഹനങ്ങളിൽ നിന്നുള്ള പുകയും വൻ തോതിലുള്ള കാർഷിക വിള വർധനയ്ക്കുവേണ്ടി ഉപയോഗിക്കുന്ന എൻഡോസൾഫാൻ പോലെയുള്ള മാരക കീടനാശിനികളും കേരളമെന്ന പ്രകൃതിരമണീയമായ കൊച്ചു സംസ്ഥാനത്തെ മാലിനീകരണത്തിന്റെ പടുകുഴിയിലേക്ക് വലിച്ചെറിയുന്നത് വിദ്യാ സമ്പന്നരായ നമ്മുടെ പരിഷ്‌കൃത സമൂഹം അറിയാതെ പോകുന്നു, അല്ലെങ്കിൽ അറിഞ്ഞിട്ടും അറിയാത്തതായി ഭാവിക്കുന്നു. മാലിന്യ സംസ്കരണം എങ്ങനെ സാധ്യമാക്കാമെന്നത്, ഇന്ന് നമ്മൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ്.

ഈ മഹാ വിപത്തിനെ നേരിടാൻ ഗവണ്മെന്റ് നിരവധി കർമ പരിപാടികൾ കേരളത്തിൽ ഏറ്റെടുത്തിട്ടുണ്ട്. മൂന്ന് പ്രധാനപെട്ട നയസംവിധാനത്തിലൂടെ മാലിന്യ സംസ്ക്കരണം സാധ്യമാക്കുവാൻ ഗവണ്മെന്റ് ലക്ഷ്യം വെയ്ക്കുന്നു. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള ഓർഗാനിക് മാലിന്യങ്ങളെ ജൈവ വിഘടന മാലിന്യകളാക്കി മാറ്റുക, മാലിന്യ സംസ്കരണത്തിനായി നൂതന സാങ്കേതിക വിദ്യ ഉപയോഗിക്കുക എന്നിവയാണ് ഇതുമായി ബന്ധപെട്ടു നഗരങ്ങളിൽ നടത്തിവരുന്ന ശുചിത്വ വർഷ പദ്ധതി. ഗ്രാമങ്ങൾ കേന്ദ്രികരിച്ചു മാലിന്യ മുക്ത കേരളത്തിന്റെ പദ്ധതിഘട്ടം "നിർമ്മൽ ഗ്രാമം " എന്ന പേരിൽ സമ്പൂർണ മാലിന്യമുക്ത പദ്ധതികൾ ആവിഷ്കരിച്ചിരിക്കുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഇതിൽ മുഖ്യമായ പങ്കു വഹിക്കുന്നു. ഇതോടൊപ്പം ഗവർന്മെന്റിന്റെ തൊഴിലുറപ്പ് പദ്ധതിയായ, "മഹാത്മാഗാന്ധി ദേശിയ ഗ്രാമീണതൊഴിലുറപ്പ് പദ്ധതിയുടെ "പ്രവർത്തന ഫലമായി മാലിന്യ സംസ്കരണവും സൂചികരണവും ഫലപ്രദമായി സംഘടിപ്പിക്കുവാൻ സാധിച്ചു. ഇതുപോലെ ഓരോ മനുഷ്യനും തന്റെ കടമകൾ തിരിച്ചറിഞ്ഞു പ്രവർത്തിച്ചാൽ പ്രകൃതിയെ മലിനീകരണത്തിൽ നിന്നും വിമുക്തമാക്കാൻ സാധിക്കും.

അതുല്യാബാബു,
8 സി ബേക്കർ മെമ്മോറിയൽ ഗേൾസ്,എച്ച്.എസ്സ്,എസ്സ്.
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം